കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലെ കൂട്ടക്കൊല; പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

  • By Gokul
Google Oneindia Malayalam News

ചെന്നൈ: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ചന്ദന മോഷ്ടാക്കളെന്ന് ആരോപിച്ച് 20 പേരെ വെടിവെച്ച കൊന്ന കേസില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യും. ചന്ദനക്കടത്തുകാരെ കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിനിടെയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി ഹൈക്കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇന്ത്യന്‍ പീനല്‍ കോഡ് 302ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കാതിരുന്നതെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. തിങ്കളാഴ്ച ഏറ്റമുട്ടലിന്റെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

sandalwoodencounter

അതിനിടെ 20 പേരും കൊല്ലപ്പെട്ടത് കനത്ത ഏറ്റുമുട്ടലിനൊടുവിലാണെന്നും കൊല്ലപ്പെട്ടവര്‍ കുറ്റവാളികളാണെന്നും ആന്ധ്രാപ്രദേശ് വനം വകുപ്പ് മന്ത്രി ബി.ഗോപാലകൃഷ്ണ റെഡ്ഡി പറഞ്ഞു. തമിഴ്‌നാടിന്റെ പ്രതിഷേധം അദ്ദേഹം തള്ളിക്കളഞ്ഞു. പോലീസിനെ ആക്രമിക്കുമ്പോഴാണ് തിരിച്ച് വെടിവെക്കേണ്ടിവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. വെടിയേറ്റ മുറിവുകള്‍ക്കു പുറമേ ചിലരുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ടെന്നും പ്രവര്‍ത്തകര്‍ വാദിച്ചു. പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ ഏഴുപേരും ഏറ്റുമുട്ടലെന്ന വ്യാജേന കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Smugglers Shot Dead in Andhra Pradesh;' Court says File Case of Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X