കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎമാരുടെ മുറിയിൽ മുട്ടി പോലീസ്! വാതിൽ തുറക്കാൻ കൂട്ടാക്കാതെ എംഎൽഎമാർ, ഹോട്ടലിൽ നാടകീയ രംഗങ്ങൾ

ബിജെപി എംഎൽഎയായ സോമശേഖര റെഡ്ഢിയും ശനിയാഴ്ച രാവിലെ സഭയിൽ എത്തിയിരുന്നില്ല.

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മൂന്ന് മണിക്കൂർ മാത്രം ബാക്കിനിൽക്കെ കർണാടകയിൽ നാടകീയ രംഗങ്ങൾ. ശനിയാഴ്ച രാവിലെ സഭയിൽ എത്താതിരുന്ന രണ്ട് കോൺഗ്രസ് എംഎൽഎമാരെ നഗരത്തിലെ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തി. ബിജെപി എംഎൽഎ സോമശേഖര റെഡ്ഢിയാണ് കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലെ ഗോൾഡ് പിഞ്ച് ഹോട്ടലിൽ പിടിച്ചുവച്ചിരിക്കുന്നത്. ബിജെപി എംഎൽഎയായ സോമശേഖര റെഡ്ഢിയും ശനിയാഴ്ച രാവിലെ സഭയിൽ എത്തിയിരുന്നില്ല.

anandsingh

വിധാൻ സൗധയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കാണാതായ കോൺഗ്രസ് എംഎൽഎമാരെ ബിജെപി നേതാക്കൾ പിടിച്ചുവച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ബിജെപിയുടെ റെഡ്ഢി സഹോദരന്മാരിലെ ജി സോമശേഖര റെഡ്ഢി ശനിയാഴ്ച സഭയിൽ എത്താതിരുന്നതും ഈ റിപ്പോർട്ടുകൾക്ക് ബലം നൽകി. തുടർന്നാണ് കാണാതായ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബെംഗളൂരുവിലെ ഗോൾഡ് പിഞ്ച് ഹോട്ടലിലുണ്ടെന്ന് വിവരം ലഭിച്ചത്. ബിജെപിയുടെ സോമശേഖര റെഡ്ഢിയും ഇവർക്കൊപ്പമുണ്ടെന്നാണ് വിവരം.

കർണാടക അസംബ്ലി വിശ്വാസവോട്ടെടുപ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കാംകർണാടക അസംബ്ലി വിശ്വാസവോട്ടെടുപ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കാം

കാണാതായ എംഎൽഎമാരെ ഹോട്ടലിൽ പിടിച്ചുവച്ചിരിക്കുന്നുവെന്ന പരാതിയെ തുടർന്ന് ബെംഗളൂരു സിറ്റി പോലീസ് സംഘം ഗോൾഡ് പിഞ്ച് ഹോട്ടലിലെത്തി. കർണാടക ഡിജിപി നീലമണി എൻ രാജു, സിറ്റി പോലീസ് കമ്മീഷണർ ടി സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഹോട്ടലിൽ എത്തി പരിശോധന നടത്തുന്നത്. എംഎൽഎമാർ താമസിക്കുന്ന മുറി പോലീസ് സംഘം കണ്ടുപിടിച്ചെങ്കിലും ആനന്ദ് സിങും ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീലും വാതിൽ തുറക്കാൻ തയ്യാറായില്ല. പോലീസ് സംഘം വാതിലിൽ മുട്ടിവിളിച്ചിട്ടും എംഎൽഎമാർ വാതിൽ തുറന്നിട്ടില്ലെന്നാണ് ഹോട്ടലിൽ നിന്നുള്ള വിവരം. അതേസമയം, എംഎൽഎമാർക്ക് വിപ്പ് നൽകാനായി കോൺഗ്രസ്-ജെഡിഎസ് നേതാക്കളും ഹോട്ടലിൽ എത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും അപ്രത്യക്ഷരായത്. എന്നാൽ ഇരുവരും ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് മുൻപായി തങ്ങളോടൊപ്പം എത്തുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. പക്ഷേ, ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ആരംഭിച്ചിട്ടും ഇരുവരും എത്തിയില്ല.

Recommended Video

cmsvideo
ഭരണം പിടിക്കാൻ എന്ത് വൃത്തികെട്ട കളിക്കും ബിജെപി തയ്യാറെന്ന് യശ്വന്ത് സിൻഹ

English summary
somasekara reddy is holding 2 cong mlas in hotel?- police went for raid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X