ഐസിസിൽ ആടുമേയ്ക്കാൻ പോയ മലയാളികൾ യുഎസ് ആക്രമണത്തിൽ മരിച്ചില്ല:നിർണ്ണായക വിവരം ഇന്‍റലിജൻസിൽ നിന്ന്!!

  • Written By:
Subscribe to Oneindia Malayalam

ജലാലാബാദ്: അമേരിക്ക അഫ്ഗാനിസ്താനിൽ നടത്തിയ ആക്രമമണത്തിൽ നിന്ന് മലയാളികളായ ചില ഐസിസ് ഭീകരര്‍ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങള്‍ നംഗര്‍ഹാർ പ്രവിശ്യയിൽ സജീവമാണെന്നും സോഷ്യൽ മീഡിയയിലും ഇവരുടെ സാന്നിധ്യമുണ്ടെന്നും അഫ്ഗാൻ ഇന്‍റലിജൻസ് വൃത്തങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇക്കൂട്ടത്തിൽ മലയാളികൾ ഉണ്ടെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐസിസ് ഭീകരരെ ഇവർ ക്യാമ്പിലേയ്ക്ക് ക്ഷണിക്കുന്നുണ്ടെന്നും ഇന്‍റലിജന്‍സ് പറയുന്നു.

അഫ്ഗാനിലെ നംഗര്‍ഹാർ പ്രവിശ്യയിലുള്ള ഐസിസ് ഭീകരരുടെ താവളമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നിർദേശത്തോടെ മാരക സ്ഫോടന ശേഷിയുള്ള ബോംബുകളുടെ മാതാവെന്ന് വിളിപ്പേരുള്ള ജിബിയു 43 ബോംബിട്ട് തകര്‍ത്തത്.

ബന്ധുക്കളുമായി ബന്ധം പുലര്‍ത്തുന്നു

ബന്ധുക്കളുമായി ബന്ധം പുലര്‍ത്തുന്നു

ഐസിസിന് അഫ്ഗാനിസ്താനിൽ നടപ്പാക്കാന്‍ മുന്‍കൂട്ടി പദ്ധതികളുണ്ടെന്നും അതിന് വേണ്ടിയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഐസിസ് ഭീകരർ നംഗർഹാറിൽ തുടരുന്നതെന്നും ഇന്‍റലിജൻസ് ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. ഐസിസിൽ ചേർന്നിട്ടുള്ള മലയാളികൾ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ പറയുന്നു. തങ്ങൾക്ക് അവിടെ തുടരുന്നതിൽ ഭയമില്ലെന്നും കൂടുതൽ പേരെ നംഗർഹാറിലെത്തിയ്ക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ബന്ധുക്കൾ സുഹൃത്തുക്കള്‍ എന്നിവരെ ക്ഷണിക്കുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ് ഇവർ.

ഇന്ത്യക്കാരെ ലക്ഷ്യം വച്ച്

ഇന്ത്യക്കാരെ ലക്ഷ്യം വച്ച്

ഇന്ത്യക്കാരെ ഉപയോഗിച്ച് ഐസിസിന്‍റെ അടിത്തറ മെച്ചപ്പെടുത്താനാണ് ഐസിസിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി സിറിയ, അഫ്ഗാനിസ്താൻ, ഇറാഖ് എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നുവെന്നും ഇന്‍റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

 മലയാളികള്‍ കൊല്ലപ്പെട്ടു!!

മലയാളികള്‍ കൊല്ലപ്പെട്ടു!!

ഐസിസിൽ ചേരുന്നതിനായി കേരളത്തിൽ നിന്ന് അഫ്ഗാനിസ്താനിലേയ്ക്ക് പോയ 13 മലയാളികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു അഫ്ഗാൻ വാര്‍ത്താ ഏജൻസി പജ് വാക് റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ത്യൻ ഐസിസ് കമാൻഡർമാരായ മുഹമ്മദ്, ഇല്ലാ ഗുപ്ത എന്നിവരും ആക്രമണത്തില്‍ മരിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അഫ്ഗാനിസ്താനിലേക്ക് സഞ്ചരിച്ചു

അഫ്ഗാനിസ്താനിലേക്ക് സഞ്ചരിച്ചു

കേരളത്തിൽ നിന്ന് കഴിഞ്ഞ ജൂലൈയിൽ കാണാതായ 13 മലയാളികൾ യുഎസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇൻറലിജന്‍സ് റിപ്പോർട്ട്. നേരത്തെ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ മലയാളികള്‍ ഇറാന്‍ വഴി നംഗര്‍ഹാര്‍ പ്രവിശ്യയിലേയ്ക്ക് സഞ്ചരിച്ചുവെന്നും ഖോറോസാനില്‍ നിന്ന് ഐസിസിനൊപ്പെ ചേര്‍ന്നുവെന്നും കണ്ടത്തിയിരുന്നു.

അമേരിക്ക കരുത്തു തെളിയിച്ചു

അമേരിക്ക കരുത്തു തെളിയിച്ചു

അഫ്ഗാനിസ്താനിലെ നംഗർഹാർ പ്രവിശ്യയിലുള്ള ഐസിസ് ഭീകരകേന്ദ്രം ബോംബുകളുടെ മാതാവെന്ന് വിളിപ്പേരുള്ള ജിബിയു 43 ഉപയോഗിച്ച് അമേരിക്ക ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 12നായിരുന്നു 90 ഐസിസ് ഭീകരരുടെ ജീവനെടുത്ത യുഎസ് ആക്രമണം. ആക്രമണത്തിൽ 36 ഐസിസ് ഭീകരർ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും പിന്നീട് മരണസംഖ്യ 90 ലെത്തുകയായിരുന്നു. അഫ്ഗാൻ പ്രതിരോധമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.

ഐസിസിന്‍റെ അന്ത്യത്തിന്

ഐസിസിന്‍റെ അന്ത്യത്തിന്

അഫ്ഗാൻ- പാക് അതിർത്തിയ്ക്ക് സമീപത്തുള്ള അചിൻ ജില്ലയിലെ മലമടക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ഐസിസ് ഭീകരരെ വധിക്കുന്നതിനും സഞ്ചരിക്കാൻ ഉപയോഗിക്കുന്ന
ടണലുകൾ ഒളിഞ്ഞിരിക്കുന്ന ഗുഹകള്‍ എന്നിവ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അമേരിക്കൻ ആക്രമണം.

അഫ്ഗാനിസ്താന്‍ എല്ലാം അറിഞ്ഞിരുന്നു

അഫ്ഗാനിസ്താന്‍ എല്ലാം അറിഞ്ഞിരുന്നു

അഫ്ഗാനിസ്താനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുന്നതിന് മുമ്പായി അമേരിക്കയും അഫ്ഗാനിസ്താനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ജനങ്ങളെ ഒഴിപ്പിച്ചിരുന്നുവെന്നും അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്‍റെ ഭാഗമായി നംഗര്‍ഹാറിലെ ജനവാസ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിയ്ക്കുകയും ചെയ്തിരുന്നു.

English summary
Intelligence Bureau officials have picked up chatter which indicated a few Keralites part of the Islamic State may have survived the Mother of All Bombs dropped at Afghanistan recently. It may be recalled that the MOAB was dropped on an ISIS camp at Nagarhar, Afghanistan on the instructions of US President Donald Trump.
Please Wait while comments are loading...