സോമനാഥിന്റെ മധുരപ്രതികാരം; ജ്യോതിബസു പറഞ്ഞിട്ടും കേട്ടില്ല!! സിപിഎം പ്രതിസന്ധിയിലായ നിമിഷം
ദില്ലി: സിപിഎമ്മിന്റെ വളരെ മുതിര്‍ന്ന നേതാവായിരുന്നു ഒരുകാലത്ത് സോമനാഥ് ചാറ്റര്‍ജി. വ്യക്തമായ സ്വന്തം നിലപാടുകള്‍ക്കാണ് അദ്ദേഹം എന്നും പ്രാധാന്യം നല്‍കിയത്. മുതിര്‍ന്ന നേതാവായിട്ടും പോളിറ്റ് ബ്യൂറോയില്‍ അദ്ദേഹത്തിന് ഇടംലഭിച്ചിരുന്നില്ലെന്നത് വൈരുദ്ധ്യമാണ്. പത്ത് തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സോമനാഥ് ഒരിക്കല്‍ മാത്രമാണ് പരാജയം അറിഞ്ഞത്. കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോഴും, പാര്‍ട്ടി നിര്‍ബന്ധിച്ചപ്പോഴും ലോക്സഭാ സ്പീക്കര്‍ പദവി അദ്ദേഹം രാജിവച്ചില്ല. സിപിഎം നിലപാട് തള്ളിയത് സോമനാഥിന്റെ മധുരപ്രതികാരമായിരുന്നുവെന്ന് പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സോമനാഥ് ചാറ്റര്‍ജിയുടെ വിയോഗ വേളയില്‍ പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണിവിടെ...

ഹിന്ദുമഹാസഭ സ്ഥാപകന്റെ മകന്
കൊല്‍ക്കത്തയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സോമനാഥ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഹിന്ദുമഹാസഭ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന എന്‍സി ചാറ്റര്‍ജിയുടെ മകനായിരുന്നെങ്കിലും ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു സോമനാഥ്. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ജ്യോതിബസുവിന്റെ വിശ്വസ്തന്
മുതിര്‍ന്ന സിപിഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസുവുമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു സോമനാഥ്. ജ്യോതി ബസു ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍ണായകമായ പല ജോലികളും ഏല്‍പ്പിച്ചിരുന്നത് സോമനാഥിനെ ആയിരുന്നു. വ്യവസായങ്ങള്‍ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വ്യവസായ വികസന കോര്‍പറേഷന്റെ ചെയര്‍മാനാക്കിയത്.

തോറ്റത് ഒരുതവണ മാത്രം
10 തവണ പാര്‍ലമെന്റിലേക്ക് മല്‍സരിച്ച സോമനാഥ് ഒരിക്കല്‍ മാത്രമാണ് പരാജയപ്പെട്ടത്. 1984ല്‍ മമതാ ബാനര്‍ജിയോട്. 1989 മുതല്‍ 2004വരെ ലോക്സഭയിലെ സിപിഎം നേതാവായിരുന്നു സോമനാഥ്. പാര്‍ട്ടിയിലെ ഉന്നത പദവികള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും സോമനാഥ് പോളിറ്റ് ബ്യൂറോ അംഗമായിരുന്നില്ല.

സിപിഎമ്മിനെ തള്ളിയ നിമിഷം
ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണം ഇടതുകക്ഷികളുടെ പിന്തുണയോടെയായിരുന്നു. ഇന്ത്യ-അമേരിക്ക ആണവ കരാറിനെ ചൊല്ലി സിപിഎം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. സ്പീക്കറായിരുന്നു സോമനാഥിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം രാജിവച്ചില്ല.

സിപിഎമ്മിന്റെ പ്രതിസന്ധി
സിപിഎം വളരെ പ്രതിസന്ധിയിലായിപ്പോയ ഘട്ടമായിരുന്നു അത്. പിന്തുണ പിന്‍വലിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാരിനെ തളയ്ക്കാന്‍ സാധിക്കാതെ പോയി. പാര്‍ട്ടിയിലെ പ്രമുഖന് സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. ആദ്യം രാജി സൂചന നല്കിയ സോമനാഥ് പിന്നീടാണ് നിലപാട് മാറ്റിയത്.

സോമനാഥിന്റെ കത്ത്
വിശ്വാസ വോട്ടെടുപ്പ് നടക്കുത് വരെ സ്പീക്കര്‍ പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് സോമനാഥ് പ്രകാശ് കാരാട്ടിന് കത്തെഴുതി. ആ കത്ത് അദ്ദേഹം തന്നെ പരസ്യമാക്കി. ഇതോടെ സോമനാഥിനെ അനുനയിപ്പിക്കാന്‍ ജ്യോതി ബസുവിനെ പാര്‍ട്ടി ചുമതലപ്പെടുത്തി. ബസുവിന്റെ വാക്കുകള്‍ അദ്ദേഹം തള്ളുകയായിരുന്നു.

മധുരപ്രതികാരം
സിപിഎമ്മില്‍ നിന്ന് ഒരു രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ വരികയാണെങ്കില്‍ അത് സോമനാഥ് ചാറ്റര്‍ജിയാകുമായിരുന്നു. ഈ പദവികള്‍ അദ്ദേഹത്തിന് ലഭിക്കുമെന്ന സൂചനകളും വന്നിരുന്നു. എന്നാല്‍ സിപിഎം നിലപാടാണ് അദ്ദേഹത്തിന് തിരിച്ചടിയായതത്രെ. തന്റെ സാധ്യതകള്‍ നിഷേധിച്ച പാര്‍ട്ടിയോടുള്ള മധുരപ്രതികാരമാണ് സോമനാഥ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

തുറന്നടിക്കുന്ന നിലപാടുകള്‍
സോമനാഥിന്റെ നടപടികള്‍ സിപിഎം വെല്ലുവിളിയായി കണ്ടു. അദ്ദേഹം പാര്‍ട്ടിക്ക് പുറത്തായി. തിരിച്ചുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയുടെ നയനിലപാടുകളില്‍ വരുന്ന മാറ്റത്തെ ശക്തിയുക്തം എതിര്‍ത്ത നേതാവ് കൂടിയായിരുന്നു സോമനാഥ് ചാറ്റര്‍ജി.

ആദ്യ കമ്യൂണിസ്റ്റ് നേതാവ്
നാല് പതിറ്റാണ്ട് പാര്‍ലമെന്റംഗമായിരുന്ന സോമനാഥിന് സഭയുടെ നടപടിക്രമങ്ങളെല്ലാം മനപ്പാഠമായിരുന്നു. ശബ്ദത്തിലും വാക്കുകളിലും ഗാംഭീര്യമുള്ള വ്യക്തി. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ലോക്സഭാ സ്പീക്കറാകുന്ന ആദ്യ കമ്യൂണിസ്റ്റ് നേതാവും സോമനാഥ് തന്നെ.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ശമ്പളം എത്ര കൂടും? എട്ടാം ശമ്പളകമ്മീഷൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ, ലോക്സഭയിൽ രേഖാമൂലം അറിയിച്ച് കേന്ദ്രം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications