കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും തൃണമൂലും ഒന്നിക്കുന്നു? ബംഗാളില്‍ പുതിയ നീക്കങ്ങള്‍, ബിജെപിക്കൊപ്പം സിപിഎമ്മിനും ആശങ്ക

Google Oneindia Malayalam News

ദില്ലി: ഒരിടവേളക്ക് ശേഷം മമത ബാനര്‍ജിയും തൃമൂല്‍ കോണ്‍ഗ്രസും വീണ്ടും കോണ്‍ഗ്രസിനോട് അടുക്കുന്നുവെന്ന സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദേശീയ തലത്തില്‍ നടക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സോണിയ ഗാന്ധി ആദ്യമായി പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയ 1998 ലാണ് മമത ബാനര്‍ജി കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്.

തുടക്കത്തില്‍ കടുത്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച മമത പിന്നീട് മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാറില്‍ അംഗമായതും ചരിത്രം. നിലവില്‍ ബംഗാളില്‍ ബിജെപിയുമായി കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മമത വീണ്ടും കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

2021 ല്‍

2021 ല്‍

2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ബിജെപിയില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് മമത ബാനര്‍ജി നേരിട്ടു കൊണ്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ വിജയിച്ചു ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തു വിലകൊടുത്തും തങ്ങള്‍ അധികാരത്തിലെത്തുമെന്നാണ് അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്.

2014 ല്‍ 2 സീറ്റ്

2014 ല്‍ 2 സീറ്റ്

2014 ല്‍ കേവലം 2 സീറ്റ് മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. തൃണമൂല്‍ കോട്ടകളില്‍ വന്‍വിള്ളല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു ബിജെപിയുടെ മുന്നേറ്റം. 12 സീറ്റുകള്‍ നഷ്ടമായ മമതയുടെ പാര്‍ട്ടിക്ക് 22 സീറ്റായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ സിപിഎമ്മിന് കൈയിലുള്ള രണ്ട് സീറ്റുകള്‍ നഷ്ടമായി.

അവകാശവാദങ്ങള്‍

അവകാശവാദങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ കണക്കുകള്‍ മുന്നില്‍ വെച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അവകാശവാദങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ബിജെപിയുടെ വളര്‍ച്ചയുടെ കണക്കുകള്‍ അവരുടെ അവകാശവാദങ്ങള്‍ക്ക് ശക്തിപകരുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യം നിലനില്‍ക്കെ കോണ്‍ഗ്രസിനോട് അടുക്കാനുള്ള മമതയുടെ നീക്കങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സോണിയാ ഗാന്ധിയും മമതയും

സോണിയാ ഗാന്ധിയും മമതയും

സോണിയാ ഗാന്ധിയും മമതയും തമ്മില്‍ ഇപ്പോഴുള്ള സൗഹൃദം ഒരു തിരഞ്ഞെടുപ്പ് സഖ്യമായി വളരുകയാണെങ്കില്‍ തീര്‍ച്ചയായും അതും ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം ബിജെപിക്ക് മാത്രമല്ല സിപിഎമ്മിന്‍റെ കണക്ക് കൂട്ടലുകളേയും തകര്‍ക്കുന്നതാണ്.

സിപിഎമ്മുമായി

സിപിഎമ്മുമായി

നിലവില്‍ സിപിഎമ്മുമായി സഖ്യത്തിലേര്‍പ്പെട്ട് നിയസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇതില്‍ നിന്ന് മാറി തൃണമൂലുമായി ചേര്‍ന്നാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന അഭിപ്രായമുള്ള ഒരു വിഭാഗം ഇപ്പോള്‍ തന്നെ ബംഗാള്‍ കോണ്‍ഗ്രസിലുണ്ട്. സിപിഎം സഖ്യത്തില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ട് നേരത്തെ ഇവര്‍ ദേശീയ നേതൃത്വത്തിന് കത്തെഴുതുകയും ചെയ്തിരുന്നു.

ഗുണകരം തൃണമൂല്‍

ഗുണകരം തൃണമൂല്‍

വളരെ മോശം പ്രകടനം കാഴ്ചവെച്ച സിപിഎമ്മിനെക്കാള്‍ എന്തും കൊണ്ടും ഗുണകരം തൃണമൂല്‍ തന്നെയാണെന്നും ഇവര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസിന്‍റെയും തൃണമൂലിന്‍റെയും വോട്ട് വിവിതം കണക്ക് കൂട്ടുമ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റത്തെ മറികടക്കാന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് നിന്നാല്‍ സാധിക്കും.

പ്രതിസന്ധിയിലാവുക

പ്രതിസന്ധിയിലാവുക

കോണ്‍ഗ്രസ്, തൃണമൂലിനോടൊപ്പം ചേര്‍ന്നാല്‍ കൂടുതല്‍ പ്രതിസന്ധിയിലാവുക സിപിഎമ്മാണ്. സംസ്ഥാനത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് കോണ്‍ഗ്രസ് സഖ്യം അത്യാവശ്യമാണ്. തനിച്ച് പോരാടിയാല്‍ പ്രകടനം കൂടുതല്‍ മോശമായേക്കും. ബിജെപിക്കെതിരെ വിശാല സഖ്യമെന്ന നിലയില്‍ സിപിഎമ്മിനെ കൂടി ഒപ്പം കൂട്ടാന്‍ ഒരു കാരണവശാല്‍ മമതയും തയ്യാറായേക്കില്ല.

ദേശീയ തലത്തിലും

ദേശീയ തലത്തിലും

ബംഗാളില്‍ മാത്രമല്ല, ദേശീയ തലത്തിലും മമതയുമായുള്ള ബന്ധം ഗുണകരമാവുമെന്ന കണക്ക് കൂട്ടല്‍ കോണ്‍ഗ്രസിനുണ്ട്. ബിജെപിയുടെ അപ്രമാധിത്വത്തെ മറികടന്നെങ്കില്‍ മാത്രമെ പാര്‍ട്ടിക്ക് പഴയ പ്രതാപത്തിലേക്ക് എത്താന്‍ കഴിയുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ സംശയമില്ല. അതിനാല്‍ തന്നെ ബിജെപിയുടെ വളര്‍ച്ചയുടെ ഒരോ സാധ്യതകളും ഇല്ലായ്മ ചെയ്യേണ്ടത് അവരുടെ പ്രഥമ പരിഗണനാ വിഷയമാവുന്നു.

സോണിയ വിളിച്ച യോഗത്തില്‍

സോണിയ വിളിച്ച യോഗത്തില്‍

ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ മമതയെ പോലുള്ള നേതാവിനെ സ്വന്തം പക്ഷത്ത് നിലനിര്‍ത്തുന്നത് ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരും. കോവിഡ്-19 വ്യാപനത്തിനിടയില്‍ നീറ്റ്, ജെഇഇ പരീക്ഷ നടത്തുന്നതിനെതിരെ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജിയും പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് ഇതര സര്‍ക്കാറ്‍

കോണ്‍ഗ്രസ് ഇതര സര്‍ക്കാറ്‍

കേന്ദ്ര നിലപാടിനെതിരെ സുപ്രീംകോടതിയില്‍ പോവണമെന്ന നിര്‍ദ്ദേശം യോഗത്തിന് മുമ്പാകെ മുന്നോട്ട് വെച്ചതും മമത ബാനര്‍ജിയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിലും ജാര്‍ഖണ്ഡ് സര്‍ക്കാരിലും കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ടെന്നിരിക്കെ യോഗത്തില്‍ പങ്കെടുക്കന്ന ഏക കോണ്‍ഗ്രസ് ഇതര സര്‍ക്കാറ്‍ പ്രതിനിധിയായിരുന്നു മമത.

പരസ്പരം സഹകരണം

പരസ്പരം സഹകരണം

ബിജെപിക്കെതിരായ പോരാട്ടത്തില്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോവാനുള്ള നീക്കം തിരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് ഉയരുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. മമതയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോറാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് കിഷോറിനുള്ള ബന്ധം സഖ്യ രൂപീകരണം എളുപ്പത്തില്‍ സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 വിപ്ലവം വിടാത്ത ചവറ... കേരള കിസിഞ്ചറിന്റെ സ്വന്തം! പക്ഷേ, മകനെ ചതിച്ചു, വിശ്വസ്തനെ വിജയിപ്പിച്ചു വിപ്ലവം വിടാത്ത ചവറ... കേരള കിസിഞ്ചറിന്റെ സ്വന്തം! പക്ഷേ, മകനെ ചതിച്ചു, വിശ്വസ്തനെ വിജയിപ്പിച്ചു

English summary
sonia gandhi and mamata banerjee's friendship; New alliance moves in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X