കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധി രാഷ്ട്രീയം വിടുന്നു?

Google Oneindia Malayalam News

ദില്ലി: യു പി എ അധ്യക്ഷ സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു. സോണിയാ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം ഞെട്ടിച്ചു. സോണിയാ ഗാന്ധിയുടെ വിരമിക്കല്‍ പദ്ധതികളെക്കുറിച്ച് ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ റഷീദ് കിദ്വായിയുടെ പുസ്തകത്തിലാണ് വിവരിക്കുന്നത്. 24 അക്ബര്‍ റോഡ് എന്നാണ് പുസ്തകത്തിന്റെ പേര്.

2016 ഓട് കൂടി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമക്കാനാണത്രെ സോണിയാ ഗാന്ധിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം പിറന്നാളായ ഡിസംബര്‍ 9 നാണ് സോണിയാ ഗാന്ധി തന്റെ തീരുമാനം സഹ്പ്രവര്‍ത്തരെ അറിയിച്ചത്. സോണിയയുടെ അഭാവത്തില്‍ കോണ്‍ഗ്രസിന് നിലതെറ്റിപ്പോകും എന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ഇതിനോട് പ്രതികരിച്ചതെന്നും പുസ്തകം പറയുന്നു.

sonia gandhi

രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്ന ശേഷം മാത്രമേ വിരമിക്കല്‍ തീരുമാനം എടുക്കാവൂ എന്ന് പാര്‍ട്ടി നേതാക്കള്‍ സോണിയയോട് ആവശ്യപ്പെട്ടിരുന്നത്രേ. രാഹുല്‍ മന്ത്രിസഭയിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂ എന്ന നിലപാടാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കൈക്കൊണ്ടത്. അതേസമയം രാഹുല്‍ ഇതിന് തയ്യാറായുമില്ല. അങ്ങിനെയാണ് ഈ വര്‍ഷം ജനുവരിയില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി നിയമിക്കുന്നത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായെങ്കിലും സോണിയാ ഗാന്ധി സജീവ രാഷ്ട്രീയം വിടുന്നതിനോട് അനുകൂലിക്കാന്‍ ഇപ്പോഴും നേതാക്കള്‍ തയ്യാറായിട്ടില്ല. സോണിയാ ഗാന്ധിയെപ്പോലെ ശക്തമായി രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം. പ്രധാനമന്ത്രിയാകും എന്ന് ഏവരും കരുതിയിരിക്കേ, സോണിയാ ഗാന്ധിയാണ് 2004 ല്‍ മറിച്ചൊരു തീരുമാനത്തോടെ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.

English summary
UPA Chairperson Sonia Gandhi had expressed her desire to retire in 2016. The decision of Mrs Gandhi scared many Congress leaders who feared leadership crisis in the party, claimed a book -- "24 Akbar Road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X