മുസ്ലീം മോഡലിനെ സോണി പരിഗണിക്കില്ല; ഫേസ്ബുക്കില്‍ ഗംഭീര ചര്‍ച്ച
ദില്ലി: മുസ്ലീം മോഡലിനെ പരിഗണിക്കില്ലെന്ന സോണി മ്യൂസിക് എന്റര്‍ടെയിന്റ്‌മെന്റ് നിലപാട് വിവാദത്തില്‍. ചാനലിലെ ടാലന്റ് ഹണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച യുവാവിനോട് അസിസ്റ്റന്റ് ടാലന്റ് ഡയറക്ടര്‍ ആണ് മുസ്ലീങ്ങളെ പരിഗണിക്കുന്നില്ലെന്ന് അറിയിച്ചത്. ഇതിന് കാരണമായി പറഞ്ഞത് അവര്‍ തീവ്രവാദികളായിരിക്കുമെന്നാണ്.
നോയിഡ സ്വദേശിയായ സയീദ് സല്‍മാന്‍ ഹൈദര്‍ ആണ് ഫേസ്ബുക്കിലൂടെ അസിസ്റ്റന്റ് ടാലന്റ് ഡയറക്ടര്‍ സൈനിയെ ബന്ധപ്പെടുന്നത്. നിങ്ങള്‍ പറഞ്ഞതുപ്രകാരമുള്ള മോഡലിങ്ങിന് താത്പര്യമുണ്ടെന്ന് സയീദ് അറിയിച്ചു. എന്നാല്‍, മുസ്ലീങ്ങളെ പരിഗണിക്കില്ലെന്നും അവര്‍ തീവ്രവാദികളാകാമെന്നുമായിരുന്നു സൈനിയുടെ മറുപടി.

ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സയീദിന്റെ ഒരു ബന്ധുവാണ് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ഇതോടെ സംഭവം വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചു. ഒരാളെ മുസ്ലീം ആയതിന്റെ പേരില്‍ തീവ്രവാദിയാക്കിയത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്ന് പലരും വിമര്‍ശിച്ചു. തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സൈനിയുടേയും സോണിയുടെയുമെന്നും പോസ്റ്റില്‍ പറയുന്നു.
സംഭവത്തില്‍ സൈനി വിശദീകരണം നല്‍കിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തതാണ് അവര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. മുസ്ലീം സമുദായം തന്റെ പ്രൊഫൈല്‍ ഹാക്ക് ചെയ്‌തെന്നാണ് സൈനി പറയുന്നത്. അതേസമയം, സൈനിക്കെതിരെയും സോണി കമ്പനിക്കെതിരെയും നിയമനടപടിക്കൊരുങ്ങുകയാണ് സല്‍മാന്‍.












Click it and Unblock the Notifications