Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തിര സേവനങ്ങള്‍ക്ക് ഇനി 112 കറക്കാം!

ദില്ലി: അമേരിക്കയിലാണെങ്കില്‍ അടിയന്തിര സേവനങ്ങള്‍ക്ക് 911 ഡയല്‍ ചെയ്താല്‍ മതി. റഷ്യയിലാണെങ്കിലും ഇതേ നമ്പര്‍ തന്നെയാണ് ഡയല്‍ ചെയ്യേണ്ടത്. ഇംഗ്ലണ്ടിലാണെങ്കില്‍ 999. സമാനമായ രീതിയില്‍ ഇന്ത്യയിലും എല്ലാ അടിയന്തിര സേവനങ്ങള്‍ക്ക് വേണ്ടി ഒരു നമ്പര്‍ എന്ന ആശയം കൊണ്ടുവരികയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ അഥവാ ട്രായ്.

രാജ്യത്തെ എല്ലാവിധ അടിയന്തിരസേവനങ്ങള്‍ക്കും 112 എന്ന ഓള്‍ ഇന്‍ വണ്‍ നമ്പര്‍ ഉപയോഗിക്കാനാണ് ട്രായിയുടെ നിര്‍ദേശം. പൊലീസ്, അഗ്‌നിശമന സേവനം, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സേവനങ്ങള്‍ 112 കറക്കിയാല്‍ ലഭ്യമാകും. പോലീസിന് 100, ഫയര്‍ സര്‍വ്വീസിന് 101, ആംബുലന്‍സിന് 102 എന്നിങ്ങനെ പോകുന്നു ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന നമ്പറുകള്‍.

trai

ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ്, കര്‍ണാടക, ആസാം, മേഘാലയ, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 112 കറക്കിയാല്‍ ഇപ്പോള്‍ത്തന്നെ ഈ പറഞ്ഞ സേവനങ്ങളെല്ലാം കിട്ടും. ഈ നമ്പര്‍ ദേശീയമാക്കാനും സര്‍ക്കാരിന്റെ ബോധവത്കരണ പരിപാടികളിലൂടെ ജനങ്ങളില്‍ എത്തിക്കാനുമാണ് ട്രായ് പദ്ധതിയിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+