• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമതയെ പൊളിക്കാന്‍ അമിത് ഷാ, ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെത്തും, കൊല്‍ക്കത്തയില്‍ നീക്കം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാക്കുന്നു. മമതാ ബാനര്‍ജിയെ ദുര്‍ബലയാക്കിയ സാഹചര്യത്തില്‍ ബിജെപിയുടെ അടുത്ത നോട്ടം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിലാണ്. ജനപ്രീതിയുള്ള എന്നാല്‍ ബിജെപിയുടെ സ്ഥിരം മുഖമല്ലാത്ത ഒരു നേതാവിനെയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കൊല്‍ക്കത്തയില്‍ വമ്പന്‍ രണ്ട് നീക്കങ്ങളാണ് നടന്നിരിക്കുന്നത്. സൗരവ് ഗാംഗുലി ഗവര്‍ണറെ കണ്ടതോടെയാണ് തൃണമൂല്‍ ക്യാമ്പില്‍ അടക്കം ചില ആശങ്കകള്‍ ഉയരുന്നത്. ഗാംഗുലി വരുമെന്ന സൂചന ബിജെപി നല്‍കുന്നുണ്ട്.

കൊല്‍ക്കത്തയിലെ ആദ്യ നീക്കം

കൊല്‍ക്കത്തയിലെ ആദ്യ നീക്കം

കൊല്‍ക്കത്തയില്‍ സൗരവ് ഗാംഗുലിയുടെ നീക്കമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയത്. ഒരു മണിക്കൂര്‍ നീളമുള്ള ഒരു കൂടിക്കാഴ്ച്ചയാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍കറുമായി മമത നടത്തിയത്. രാഷ്ട്രീയമില്ലെന്നാണ് ഗാംഗുലിയും രാജ്ഭവനും പറയുന്നത്. തിരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രം ബാക്കി നില്‍ക്കെ ഗാംഗുലി ചുവടുമാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ സന്ദര്‍ശനത്തിന്റെ കാരണങ്ങളൊന്നും ഗാംഗുലി വെളിപ്പെടുത്തിയില്ല. എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.

ബിജെപിയുമായി സൗഹൃദം

ബിജെപിയുമായി സൗഹൃദം

സൗരവ് ഗാംഗുലിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയമില്ലെന്ന് പറയാനാവില്ല. കാരണം ഉള്ളില്‍ ബിജെപിയുമായി സൗഹൃദം സൂക്ഷിക്കുന്ന താരമാണ് ഗാംഗുലി. നേരത്തെ സിപിഎം മുഖ്യമന്ത്രിയുമായും പിന്നീട് മമതാ ബാനര്‍ജിയുമായും ആത്മസൗഹൃദം ഗാംഗുലിക്കുണ്ടായിരുന്നു. അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി വളരെ അടുത്ത ബന്ധം ഗാംഗുലി പുലര്‍ത്തുന്നുണ്ട്. അമിത് ഷായുടെ മകനാണ് ജയ് ഷാ. ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാനാണ് ബിജെപിയുടെ ശ്രമം. അത് ഔട്ട്‌സൈഡര്‍ പാര്‍ട്ടിയെന്ന ബിജെപിയുടെ പേരും ഇല്ലാതാക്കും.

ഗാംഗുലി വന്നാല്‍

ഗാംഗുലി വന്നാല്‍

കൊല്‍ക്കത്തയിലെ പല മണ്ഡലങ്ങളും ഗാംഗുലി വന്നാല്‍ ബിജെപി തൂത്തുവാരും. ഇനി പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ പ്രചാരണത്തിനായി എത്തിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. നിലവില്‍ ദിലീപ് ഘോഷ്, സുവേന്ദു അധികാരി, മുകുള്‍ റോയ് തുടങ്ങിയ മുഖങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരായി ബിജെപിക്ക് മുന്നിലുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ ജയിപ്പിക്കാന്‍ കെല്‍പ്പില്ല. ഒരു നേതാവിനെയാണ് അമിത് ഷായ്ക്ക് ആവശ്യം. അതിനുള്ള എല്ലാ ഗുണങ്ങളും ഗാംഗുലിയിലുണ്ട്.

മമതയ്ക്ക് പണി

മമതയ്ക്ക് പണി

മമതാ ബാനര്‍ജിക്ക് കൊല്‍ക്കത്തയില്‍ മറ്റൊരുപണി കൂടി അമിത് ഷാ നല്‍കിയിട്ടുണ്ട്. മുന്‍ മേയറായ സോവന്‍ ചാറ്റര്‍ജിക്കാണ് ഇവിടെ നിരീക്ഷകനന്റെ ചുമതല. തൃണമൂല്‍ വിട്ടാണ് സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ എത്തിയത്. മമതയുടെ വിശ്വസ്തനും മന്ത്രിയുമായിരുന്നു ചാറ്റര്‍ജി. കൊല്‍ക്കത്തയില്‍ തൃണമൂലിന്റെ വമ്പന്‍ ജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സോവന്‍ ചാറ്റര്‍ജിയായിരുന്നു. ബിജെപി അതേ തന്ത്രം ഇപ്പോള്‍ തൃണമൂലിനെതിരെ തന്നെ പയറ്റുകയാണ്. ഇവിടെ പകുതിയില്‍ അധികം സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്.

ടിക്കറ്റ് വിതരണം

ടിക്കറ്റ് വിതരണം

കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഡ്രോപ് ബോക്‌സ് സ്ഥാപിച്ചിരിക്കുകയാണ് ബിജെപി. ഇതിലൂടെ സ്ഥാനാര്‍ത്ഥികളാവേണ്ടവര്‍ക്ക് അപേക്ഷിക്കാം. ടിക്കറ്റ് വിതരണ സമയം വരെ ഇതില്‍ അപേക്ഷകള്‍ നിക്ഷേപിക്കാം. 200 പ്ലസ് സീറ്റ് ബംഗാളില്‍ നേടാന്‍ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനായിട്ടാണ് ഈ നീക്കം. അതേസമയം പ്രാദേശിക തലത്തില്‍ ജനസ്വാധീനമുള്ള പത്ത് നേതാക്കളെ വീതം ഓരോ മണ്ഡലത്തില്‍ നിന്നും ബിജെപി കണ്ടെത്തും. ഇവരെ സംയോജിപ്പിച്ച് വലിയ വോട്ടുബാങ്കായി മാറ്റുകയാണ് ലക്ഷ്യം.

തുറന്നടിച്ച് അനന്തരവന്‍

തുറന്നടിച്ച് അനന്തരവന്‍

തൃണമൂല്‍ ഇതിനിടെ ബിജെപിക്കെതിരെ രംഗത്തെത്തി. രോഗലക്ഷണങ്ങളൊന്നും കാണാത്ത കൊവിഡ് രോഗികള്‍ക്ക് സമാനമാണ് തൃണമൂല്‍ വിട്ടവരെന്ന് മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ പിന്നാലെ നടക്കുന്നത് കൊണ്ടാണ് ഇവരെല്ലാം ബിജെപിയിലേക്ക് കൂറുമാറിയത്. ഈ വഞ്ചകരെ ഞങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇവരെ ശരിക്കും ഞങ്ങള്‍ മനസ്സിലാക്കി. പാര്‍ട്ടിയെ തോല്‍പ്പിക്കാനായി പിന്നില്‍ നിന്ന് കുത്തിയവരാണ് ഇവരെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.

ആരാണ് കൊള്ളക്കാരന്‍

ആരാണ് കൊള്ളക്കാരന്‍

സുവേന്ദു അധികാരിക്കും അഭിഷേക് മറുപടി നല്‍കി. ഞാന്‍ കൊള്ളക്കാരനായ അനന്തരവനാണെന്ന് സുവേന്ദു പറയുന്നു. ആരാണ് ശരിക്കും കൊള്ളക്കാരന്‍. നാരദ സ്റ്റിംഗ് ഓപ്പറേഷനില്‍ ആരുടെ പേരാണ് ഉയര്‍ന്നുവന്നത്. ഞാന്‍ നാരദയിലോ ശാരദയിലോ പേരുള്ളയാളല്ല. സിബിഐയില്‍ നിന്നും ഇഡിയില്‍ നിന്നും രക്ഷപ്പെടാനാണ് ഈ രാഷ്ട്രീയ വഞ്ചന സുവേന്ദു കാണിച്ചത്. സ്വന്തം വീട്ടില്‍ തന്നെ താമര വിരിയിക്കാന്‍ സാധിക്കാത്ത നേതാവാണ് സുവേന്ദുവെന്നും അഭിഷേക് പറഞ്ഞു. അതേസമയം മുമ്പ് ബിജെപിയുമായി ചേര്‍ന്നതിനെയും അഭിഷേക് ന്യായീകരിച്ചു. വാജ്‌പേയിയുടെ കീഴില്‍ അന്ന് ഉണ്ടായിരുന്നത് വ്യത്യസ്തമായൊരു ബിജെപിയായിരുന്നുവെന്നും അഭിഷേക് പറഞ്ഞു.

cmsvideo
  PM Modi's 72nd 'Mann ki Baat' updates
  English summary
  sourav ganguly met bengal governor, speculation rises, he may join bjp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X