• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തുംസേ മില്‍നേ കി തമന്നാ ഹേ പ്യാർ കാ ഇരാദാ ഹേ; ബോളിവുഡ് കീഴടക്കിയ ദക്ഷിണേന്ത്യന്‍ ഗായകന്‍

ദില്ലി: ആ ശബ്ദം ഇനി ഓര്‍മകളാണ്. നിത്യഹരിത നായകന്‍ എസ് പി ബി വിടവാങ്ങി. സംഗീത ലോകത്തെ വിസ്മയിപ്പിച്ച പാട്ടുകാരന്‍. ഏറ്റവും കൂടുതല്‍ പാട്ട് പാടി നേടിയതിന്റെ ഗിന്നസ് റെക്കോര്‍ഡ്. ഒറ്റ ദിവസം കൊണ്ട് തന്നെ 21 പാട്ടുകള്‍ വരെ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

കോദണ്ഡപാണിയുടെ കൈപ്പിടിച്ചെത്തിയ എസ്പിബി, ശങ്കരാ പാടി ഞെട്ടിച്ചു, കടല്‍പ്പാലത്തിലൂടെ മലയാളത്തിലും!!

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല. ഹിന്ദി ഉള്‍പ്പെടെ മിക്ക ഇന്ത്യന്‍ ഭാഷകളിലും അദ്ദേഹം പാടി. ബോളിവുഡില്‍ അത്ര മികച്ച തുടക്കമല്ലായിരുന്നു. ഹിന്ദി ഉച്ചാരണമായിരുന്നില്ലെന്ന് പറഞ്ഞ് പ്രശസ്ത സംഗീത സംവിധായകര്‍ തന്നെ മാറ്റി നിര്‍ത്തിയിരുന്നു. 1981 നാണ് എസ്പിബി ഹിന്ദിയില്‍ പിന്നണി ഗായകനായെത്തുന്നത്. കമല്‍ ഹസ്സന്റെ ഏക് ദുജേ കേലിയേ എന്നതിലൂടെയാണ് അരങ്ങേറ്റം. തെലുങ്ക് സിനിമയായ മാറോ ചരിത്രയുടെ റീമേക്കായിരുന്നു ഇത്.

ഹിന്ദി പതിപ്പാനായി ലക്ഷ്മികാന്ത് പ്യാരേലാല്‍ ആയിരുന്നു സംഗീതം നല്‍കിയത്. ദക്ഷിണേന്ത്യന്‍ ഗായകന് ഹിന്ദി സിനിമ വലിയ വെല്ലുവിളിയായിരിക്കുമെന്ന കരുതിയപ്പോഴും തേരേ മേരെ ബീച്ച് മെയിന്‍ എന്ന ഗാനത്തിനായി എപിബിയെ തന്നെ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. ബാക്കി ചരിത്രമാണ്. അതേ പാട്ടിന് തന്നെ മികച്ച ഗായകനുള്ള പുരസ്‌കാരവും എസ്പിബി നേടി.

പിന്നീട് അങ്ങോട്ട് തേരേ മേരേ ബീച്ച് മേ...കൈസാ ഹേയേ ബന്ധന്‍ തുടങ്ങി നിരവധി ഗാനങ്ങള്‍. 25 വര്‍ഷം കൊണ്ട് നിരവധി ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം 6 ദേശീയ റിക്കോര്‍ഡുകള്‍ നേടുകയായിരുന്നു. ലത് മങ്കേഷ്‌കറുമായുള്ള അദ്ദേഹത്തിന്റെ ഡ്യുയറ്റുകള്‍ പകരം വെക്കാനില്ലാത്തതായിരുന്നു. ഹിന്ദിയില്‍ അദ്ദേഹം പാടിയ ഏകദേശം എല്ലാ ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റ്‌സായിരുന്നു. ഇപ്പോഴും അത് പലരുടേയും ഹൃദയത്തില്‍ പ്രതിധ്വനിക്കുന്നു.

cmsvideo
  Sp balasubrahmanyam passes away

  12 മണിക്കൂറിൽ 21 പാട്ടുകൾ; റിക്കോർഡുകളിൽ റെക്കോർഡുകൾ മാത്രം, സംഗീതലോകത്തെ എസ്പിബി എന്ന മൂന്നക്ഷരം

  എസ്ബിപിയുടെ അനശ്വര ശബ്ദത്തിലൂടെയായിരുന്നു ഇന്ത്യ തുംസേ മില്‍നേ കി തമന്നാ ഹേ....പ്യാര്‍ ക ഇരാദ് ഹേ എന്ന പാട്ട് കേട്ടത്. ഈ ഗാനത്തിന് നൃത്ത ചുവടുകള്‍ വെക്കാത്തവര്‍ വളരെ കുറവായിരിക്കും. ദേഖാ ഹേ പഹലി ബാര്‍.... സാജന് കി ആഖോം മേ പ്യാര്‍ എന്ന് പാടി ഇന്ത്യയില്‍ പ്രണയത്തിന്റെ പൂക്കര്‍ വിടത്തി. ശേഷം 2013 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാനും ദീപ്ക പദകോണും അഭിനയിച്ച ചെന്നൈ എക്‌സ്പ്രസിന്റെ ടൈറ്റില്‍ സോഭ് വരെ എസപിബി പാടി.

  40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു

  English summary
  SP Balasubrahmanyam's All Time Best Songs In Bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X