• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തർപ്രദേശിൽ മായാവതി പാലം വലിക്കുമോ? എസ്പി-ബിഎസ്പി സഖ്യത്തിന് വെല്ലുവിളികൾ ഏറെ

  • By Goury Viswanathan

ലക്നൗ: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനായി സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയാണ് സഖ്യം രൂപീകരിച്ചതെങ്കിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും സഖ്യം സ്ഥാനാർത്ഥികളെ നിർത്തില്ല. ബിഎസ്പി- എസ്പി സഖ്യത്തിന് മുമ്പിൽ ഇത്തവണ യുപിയിൽ കോൺഗ്രസ് വിയർക്കുമെന്നാണ് സൂചനകൾ.

ഇതാദ്യമായല്ല ബദ്ധവൈരികളായിരുന്ന എസ്പിയും ബിഎസ്പിയും സഖ്യത്തിലാകുന്നത്. 93ൽ വമ്പൻ മുന്നേറ്റത്തിലൂടെ അധികാരത്തിലെത്തിയ സഖ്യ സർ‌ക്കാർ രണ്ട് വർഷങ്ങൾക്ക് ശേഷം വഴിപിരിയുകയായിരുന്നു. പിന്നാലെ ബിജെപി പിന്തുണയോടെ മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശത്രുത മറന്ന് കഴിഞ്ഞ കൊല്ലം ലോക്സഭാ ഉപതിരഞ്ഞടുപ്പിൽ ഇരുപാർട്ടികളും വീണ്ടും ഒന്നിച്ചപ്പോൾ വിജയ ചരിത്രം ആവർത്തിച്ചു. ബിജെപിയെ തറപറ്റിക്കാൽ വീണ്ടും സഖ്യത്തിലായെങ്കിലും എസ്പി- ബിജെപി കൂട്ടുകെട്ടിന് മുമ്പിൽ വലിയ വെല്ലുവിളികളാണ് ഇക്കുറി ഉയരുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:

93ൽ തല്ലിപ്പിരിഞ്ഞ സഖ്യം

93ൽ തല്ലിപ്പിരിഞ്ഞ സഖ്യം

1993ലെ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയും ബിഎസ്പിയും സഖ്യം രൂപികരിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളെ ഒന്നിച്ച് നേരിട്ടു. അന്നും ബിജെപി ആയിരുന്ന മുഖ്യ എതിരാളി. 425 അംഗ നിയമസഭയിൽ 164 സീറ്റുകളിൽ ബിഎസ്പിയും 256 സീറ്റുകളിൽ സമാജ് വാദി പാർട്ടിയും മത്സരിച്ചു.

ഫലം വന്നപ്പോൾ 67 എണ്ണത്തിൽ ബിഎസ്പിയും 109ൽ എസ്പിയും വിജയിച്ചു. സഖ്യസർക്കാർ അധികാരത്തിലേറി. മുലായം സിംഗ് മുഖ്യമന്ത്രിയായി.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

തുടക്കും മുതൽ അഭിപ്രായ വ്യത്യാസങ്ങൾ സർക്കാരിനെ അസ്വസ്ഥ്യമാക്കിയിരുന്നു. ഒടുവിൽ രണ്ട് വർഷങ്ങൾക്ക് ശേഷം മായാവതി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മുലായം സിംഗിന് മുഖ്യമന്ത്രി പദം നഷ്ടമായി. എസ്പി പ്രവർത്തകരുടെ ആക്രമണം മായാവതിക്ക് നേരെയുണ്ടായി. അവസരം മുതലാക്കിയ ബിജെപി മായാവതിക്ക് പിന്തുണ പ്രഖ്യാപിച്ച് സർക്കാരുണ്ടാക്കി. ബിജെപി പിന്തുണയിൽ മായാവതി ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി.

വെല്ലുവിളികൾ ഏറെ

വെല്ലുവിളികൾ ഏറെ

2017ൽ ഗോരഖ്പൂർ, ഫുൽപ്പൂർ ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിഎസ്പി-എസ്പി സഖ്യം വിജയിച്ചിരുന്നു. എങ്കിലും സംസ്ഥാനത്തെ ബിജെപി തേരോട്ടത്തിന് അന്ത്യം കുറിക്കാൻ സഖ്യത്തിന് മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്. 80 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്.

വോട്ട് ബാങ്കുകൾ

വോട്ട് ബാങ്കുകൾ

ദളിത്, മുസ്ലീം വോട്ടുകളാണ് എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ കരുത്ത്. അതിനാല്‍ തന്നെ ഇരുപാര്‍ട്ടികളുടേയും സഖ്യം ഇരുകക്ഷികളുടേയും വോട്ട് പിളര്‍ത്താന്‍ മാത്രമേ കാരണമാകൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനപ്പുറം മറ്റൊരു വിഭാഗത്തിന്‍റെ വോട്ട് പെട്ടിയിലാക്കാമെന്ന പ്രതീക്ഷകള്‍ സഖ്യത്തിന് നല്‍കുന്നില്ല.

 വിട്ടുവീഴ്ചയില്ലാത്ത നേതാക്കൾ

വിട്ടുവീഴ്ചയില്ലാത്ത നേതാക്കൾ

ഉത്തർപ്രദേശിൽ ശക്തമായ സ്വാധീനമുള്ള പാർട്ടികളാണ് ബിഎസ്പിയും-എസ്പിയും. വലിയ പ്രതീക്ഷകളാണ് നേതൃത്വം വച്ചു പുലർത്തുന്നത്. പ്രധാനമന്ത്രി പദത്തിൽ കണ്ണുണ്ടെന്ന് മായാവതി നേരത്തെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടെങ്കിലും ദളിത് വിഭാഗങ്ങൾക്കിടയിലെ മായാവതിയുടെ സ്വാധീനത്തിൽ ഇടിവുണ്ടായിട്ടില്ല. പ്രായത്തിൽ ചെറുപ്പമാണെങ്കിലും രാഷ്ട്രീയ തന്ത്രങ്ങളുടെ കാര്യത്തിൽ അഖിലേഷ് യാദവും പിന്നിലല്ല. പാർട്ടി നേതൃത്വത്തിലേക്ക് എത്തിയതു മുലായം സിംഗിനെ പോലും അപ്രസക്തനാക്കുന്ന നീക്കങ്ങളാണ് അഖിലേഷ് നടത്തുന്നത്. പൊതു ശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ ഒരുമിച്ചെങ്കിലും വിട്ടുവീഴ്ചകൾ ഇഷ്ടപ്പെടാത്ത രാഷ്ട്രീയ പാരമ്പര്യമാണ് ഇരുവരുടേയും. അതുകൊണ്ട് തന്നെ സഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെ കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

സഖ്യകക്ഷികളെ ഞെട്ടിപ്പിക്കുന്ന മായാവതി

സഖ്യകക്ഷികളെ ഞെട്ടിപ്പിക്കുന്ന മായാവതി

സഖ്യകക്ഷികൾക്ക് എന്നും തിരിച്ചടി നൽകിയിട്ടുള്ള പാരമ്പര്യമാണ് മായാവതിയുടേത്. 95ൽ ബിജെപിയോടൊപ്പം കൂടി എസ്പിക്ക് തിരിച്ചടി നൽകി. മധ്യപ്രദേശിലും രാജസ്ഥാനിലും തുടക്കത്തിൽ ഉടക്കിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോൺഗ്രസിന് ബിഎസ്പി പിന്തുണ നൽകി. ബിഎസ്പി പിന്തുണയോടെയാണ് ഇരു സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാൽ‌ ഏപ്രിലിൽ നടന്ന ഭാരത് ബന്ദിൽ ദളിത് വിഭാഗക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ചില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്പി. ഉത്തർപ്രദേശിലും സമാജ് വാദി പാർട്ടിക്ക് മായാവതി പാലം വലിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

 സീറ്റ് വിഭജനം കീറാമുട്ടി

സീറ്റ് വിഭജനം കീറാമുട്ടി

സീറ്റ് വിഭജനമാണ് ഇനി എസ്പി- ബിഎസ്പി സഖ്യത്തിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി. അസംതൃപ്തരായ നേതാക്കളെയും സ്ഥാനമോഹികളെയും നേരിടേണ്ടി വരും. അസംതൃപ്തരെ സ്വന്തം പാർട്ടിയിലേക്കടുപ്പിക്കാൻ അഖിലേഷ് യാദവിന്റെ അമ്മവനായ ശിവപാൽ യാദവ് നടത്തുന്ന നീക്കങ്ങളും വെല്ലുവിളി ഉയർത്തുന്നുണ്ട്.

English summary
SP-BSP alliance: Strategically a good move but it will face these challenges

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more