കാശ്മീര്‍ താഴ് വരയില്‍ വിദ്യാര്‍ത്ഥികളും സൈന്യവും തമ്മില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കാശ്മീര്‍ താഴ് വരയില്‍ വിദ്യാര്‍ത്ഥികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ എസ്പി കോളേജിലെ വിദ്യാര്‍ത്ഥികളാണ് സൈന്യവുമായി ഏറ്റുമുട്ടിയത്.

പോലീസ് വിദ്യാര്‍ത്ഥികളെ തുരത്തി ഓടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. വിദ്യാര്‍ത്ഥികള്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തി. തുടര്‍ന്നാണ് സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

protest

ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്.

കഴിഞ്ഞ മാസം കാശ്മീര്‍ താഴ് വരയില്‍ വിദ്യാര്‍ത്ഥികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 54 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പുല്‍വാമയില്‍ ഗവണ്‍മെന്റ് ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥികളും സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.

English summary
SP college students clash with police.
Please Wait while comments are loading...