Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹറത്തിന് വൈദ്യുതി നൽകിയ എസ്പി സർക്കാർ രാമനവമിക്ക് നൽകിയില്ല; അമിത് ഷാ

ലഖ്‌നൗ: ഉത്തർ പ്രദേശിലെ കഴിഞ്ഞ എസ് പി സർക്കാർ ജനങ്ങളോട് വിവേചനം കാണിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഹറം ദിനത്തിൽ തടസമില്ലാതെ ജനങ്ങൾക്കെല്ലാവർക്കും വൈദ്യുതി നൽകിയപ്പോൾ. വൈദ്യുതി നിഷേധിച്ചത് രാമനവമിയിലും ശ്രീകൃഷ്ണ ജയന്തിയിലും മാത്രമായിരുന്നെന്ന് ഷാ പറഞ്ഞു. ബല്ലിയയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി എസ് പി പ്രീണന രാഷ്ട്രീയം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ വീണ്ടും എസ്പിക്ക് വോട്ട് ചെയ്താൽ ഉത്തർപ്രദേശിൽ വൈദ്യുതി വരില്ലെന്നും അമിത് ഷാ പറഞ്ഞു. എസ്പിയുടെ ഭരണകാലത്ത് ഗുണ്ടകൾ ബുന്ദേൽഖണ്ഡിൽ സ്വയമായി തോക്കുകൾ നിർമ്മിച്ചിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് ഇത് നിർത്തലാക്കിയതെന്നും ഷാ കൂട്ടിച്ചേർത്തു. എസ്പി യുവാക്കളെ കുറ്റകൃത്യത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 amit-shah

"കൊലപാതകത്തിലും കൊള്ളയിലും ബലാത്സംഗത്തിലും അഖിലേഷ് യുപിയെ ഒന്നാം സ്ഥാനത്താക്കി. ഇന്ന് അതിഖ് അഹമ്മദും മുഖ്താർ അൻസാരിയും അസം ഖാനും ജയിലിലാണ്. മാഫിയയിൽ നിന്നും ഗുണ്ടകളിൽ നിന്നും നിങ്ങൾക്ക് യുപിയെ മോചിപ്പിക്കണമെങ്കിൽ ബിജെപിക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ" അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് ആവർത്തിച്ചു. 1970 കളിൽ കോൺ ഗ്രസിന്റെ മുദ്രാവാക്യം ആയിരുന്നു ഗരീബി ഹഠാവോ (ദാരിദ്ര്യ നിർമാർജനം) എന്നത്. എന്നാൽ ഇത്രയും നാൾ ആയിട്ടും അത് നടപ്പിലാക്കാൻ കോൺ ഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങളും പൂർത്തിയായി കഴിഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 62.4 ശതമാനവും, രണ്ടാം ഘട്ടത്തിൽ 61 ശതമാനവും. മൂന്നാം ഘട്ടത്തിൽ 60.18 ശതമാനവും നാലാം ഘട്ടത്തിൽ 60.1 ശതമാനം അഞ്ചാം ഘട്ടത്തിൽ 53.98 ശതമാനവും പോളിം ഗ് രേഖപ്പെടുത്തി. മാർച്ച് മൂന്ന്, ഏഴ് തീയതികളിലാണ് ആറ്, ഏഴ് ഘട്ട വോട്ടെടുപ്പ്. 10 നാണ് വോട്ടെണ്ണൽ. ബിജെപിയും സമാജ് വാദി പാർട്ടിയും തമ്മിലാണ് ഉത്തർ പ്രദേശിലെ പ്രധാന പോരാട്ടം. കോൺ ഗ്രസിനും ബിഎസ്പിക്കും ഇത് ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണ്. അവരുടെ വോട്ടുകളും ഇവിടെ നിർണ്ണായകം ആയിരിക്കും.

Recommended Video

cmsvideo
    യോഗി അടുത്ത പ്രധാനമന്ത്രി,സൂചന നൽകി ഷാ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+