കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിന്റെ എഞ്ചിനില്‍ തീ; പാറ്റ്‌നയില്‍ നിന്നും പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് തിരിച്ചിറക്കി

Google Oneindia Malayalam News

പാറ്റ്‌ന: സ്പൈസ് ജെറ്റ് വിമാനത്തിന്റെ ഇടത് എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് പാറ്റ്‌നയിലെ ബിഹ്ത എയര്‍ഫോഴ്സ് സ്റ്റേഷനില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം ബോയിംഗ് 727 ആണെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന്റെ ഇടതു ചിറകില്‍ തീ ആളിപ്പടരുന്നത് കണ്ടതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.

spice

പക്ഷി ഇടിച്ചതാണ് എഞ്ചിന് തീ പിടിക്കാന്‍ കാരണമായതെന്ന് ഡി ജി സി എ അറിയിച്ചു. വിമാനം പറന്നുയരുന്നതിന്റെയും തിരിച്ചിറക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദില്ലിയില്‍ എത്തിക്കുമെന്ന് വിമാന കമ്പനി അറിയിച്ചു. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ച കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. പാറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. വന്‍ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി.

12.30ന് പട്നയില്‍ നിന്ന് പറന്നുയര്‍ന്ന സമയം മുതല്‍ വിമാനത്തില്‍ എന്തോ പന്തികേട് തോന്നിയതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലൈറ്റുകള്‍ മിന്നിത്തുടങ്ങിയെന്ന് മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. വിമാനം പറന്നുയര്‍ന്ന സമയം മുതല്‍ ഞങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സംഭവം സ്‌പൈസ് ജെറ്റിന്റെ അശ്രദ്ധ കാരണം സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്‌പൈസ് ജെറ്റ് യാത്രക്കാരുടെ ജീവിതവുമായി കളിക്കുകയാണെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി സംഭവത്തോട് പ്രതികരിച്ചു.

English summary
SpiceJet plane caught fire and landed at Bihta Air Force Station in Patna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X