Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവിയുടെ ഒടുവിലെ തീരുമാനം: കുടുംബം നാട്ടിലേക്ക് വന്നിട്ടും? ഉള്‍വിളി പോലെ ബോണി കപൂര്‍ എത്തി

മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. നേരത്തെ അറിഞ്ഞത് പോലെ ഹൃദയസ്തംഭനമല്ല മരണകാരണമെന്ന വിവരമാണ് പുറത്തുവരുന്നത്. അവര്‍ ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണാണ് മരിച്ചത് എന്ന് ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ സാഹചര്യത്തില്‍ തന്നെയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി, കുടുംബം നാട്ടിലേക്ക് തിരിച്ചിട്ടും കൂടെ പോരാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് കേസെടുത്തിട്ടുണ്ട്. നാട്ടിലേക്ക് മകള്‍ക്കൊപ്പം തിരിച്ചുവന്ന ഭര്‍ത്താവ് ഉടന്‍ ദുബായിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തെ കാത്തിരുന്നത് ദുരന്ത വാര്‍ത്തയായിരുന്നു...

ആദ്യം പുറത്തുവന്ന വിവരം

ആദ്യം പുറത്തുവന്ന വിവരം

ശ്രീദേവിക്ക് ഹൃദയസ്തംഭനമുണ്ടായി എന്നാണ് മരണകാരണമായി ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ അവരുടെ കുടുംബം പറയുന്നത് മറിച്ചാണ്. ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധിയായ അസുഖമുണ്ടായിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

മോഹിത് മര്‍വയുടെ വിവാഹം

മോഹിത് മര്‍വയുടെ വിവാഹം

അടുത്ത ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തിന് വേണ്ടിയാണ് ശ്രീദേവിയും കുടുംബവും ദുബായിലേക്ക് പോയത്. കഴിഞ്ഞാഴ്ചയാണ് പുറപ്പെട്ടത്. വിവാഹ ചടങ്ങുകളില്‍ ശ്രീദേവി ആവേശപൂര്‍വം പങ്കെടുക്കുകയും ചെയ്തു.

ഭര്‍ത്താവിന്റെ സഹോദരന്‍

ഭര്‍ത്താവിന്റെ സഹോദരന്‍

സന്തോഷവതിയായി വിവാഹത്തില്‍ ശ്രീദേവി പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും അവര്‍ക്കുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ബോണി കപൂറും മകളും തിരിച്ചുപോന്നു

ബോണി കപൂറും മകളും തിരിച്ചുപോന്നു

വിവാഹം കഴിഞ്ഞ ഉടനെ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശി കപൂരറും മുംബൈയിലേക്ക് തിരിച്ചു പോന്നു. എന്നാല്‍ ശ്രീദേവി ദുബായില്‍ തന്നെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

സഹോദരിക്കൊപ്പം

സഹോദരിക്കൊപ്പം

ശ്രീദേവിയുടെ സഹോദരി ശ്രീലത ദുബായിലാണുള്ളത്. അവര്‍ക്കൊപ്പം കുറച്ചുദിവസം തങ്ങാമെന്ന് കരുതിയാണ് ശ്രീദേവി ദുബായില്‍ തന്നെ നിന്നത്. ബോണി കപൂറിനോട് അവര്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോണി കപൂര്‍ ദുബായിലേക്ക് വീണ്ടും

ബോണി കപൂര്‍ ദുബായിലേക്ക് വീണ്ടും

മുംബൈയിലെത്തിയ ബോണി കപൂര്‍ അധികം ഇവിടെ നിന്നില്ല. അദ്ദേഹം ഉടന്‍ ദുബായിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാനായിട്ടാണ് അദ്ദേഹം ദുബായിലേക്ക് വീണ്ടും പോയത്.

ദുരന്ത വാര്‍ത്ത

ദുരന്ത വാര്‍ത്ത

ദുബായിലെത്തി ശ്രീദേവിക്കൊപ്പം മുംബൈയിലേക്ക് ഒരുമിച്ച് പോരാം എന്നായിരുന്നു ബോണി കപൂര്‍ കരുതിയത്. എന്നാല്‍ അദ്ദേഹത്തെ കാത്തിരുന്നത് ദുരന്ത വാര്‍ത്തയായിരുന്നു.

അന്ത്യനിമിഷങ്ങള്‍

അന്ത്യനിമിഷങ്ങള്‍

പ്രിയതമയ്‌ക്കൊപ്പം തിരിച്ചുപോരാന്‍ നിന്ന ബോണി കപൂറിന് സാക്ഷിയാകേണ്ടി വന്നത് അവരുടെ അന്ത്യനിമിഷങ്ങള്‍ക്കാണ്. നേരത്തെയുള്ള പദ്ധതി പ്രകാരമായിരുന്നെങ്കില്‍ ശ്രീദേവിയുടെ മരണസമയം ഭര്‍ത്താവും മക്കളും മുംബൈയിലാകുമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മരണ സമയം കൂടെ ഉണ്ടായി എന്നത് ബോണി കപൂറിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതാണ്. ബര്‍ദുബായ് പോലീസ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

എമിറേറ്റ്‌സ് ടവര്‍ ഹോട്ടല്‍

എമിറേറ്റ്‌സ് ടവര്‍ ഹോട്ടല്‍

ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഭര്‍ത്താവ് ബോണി കപൂറിനൊപ്പം ശ്രീദേവി താമസിച്ചിരുന്നത് ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലാണ്. ഇവിടെയുള്ള കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ശ്രീദേവി മരിച്ചതെന്നാണ് ഒടുവില്‍ വരുന്ന വിവരം.

രാത്രിയോടെ എത്തിക്കും

രാത്രിയോടെ എത്തിക്കും

അല്‍ റാഷിദ് ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചിരുന്നു. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അല്‍ ഖ്വാസൈസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+