കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...

  • By Desk
Google Oneindia Malayalam News

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്നവര്‍ ഒരുപാടുണ്ട്. ഒരു അസുഖവും ഇല്ലാതിരുന്ന ഒരു വ്യക്തി പെട്ടെന്ന് മരിക്കുക, മരണം സംബന്ധിച്ച് വ്യത്യസ്തമായ വാര്‍ത്തകള്‍ വരിക... സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്.

എന്തായാലും ഇന്ത്യയില്‍ നിന്നുള്ള ഒരു വന്‍ സെലിബ്രിറ്റിയുടെ മരണം ദുരൂഹതയുടെ നിഴലില്‍ നിര്‍ത്താന്‍ ദുബായ് പോലീസ് തയ്യാറല്ല. തങ്ങളുടെ നാട്ടില്‍ നടന്ന മരണത്തിലെ എല്ലാ ദുരൂഹതകളും അഴിക്കാനുറച്ചാണ് അവരുടെ നീക്കം.

ശ്രീദേവിയുടെ മൃതദേഹ പരിശോധന എന്തായാലും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ശ്രീദേവി മരിച്ച ഹോട്ടല്‍ മാത്രമല്ല, റാസല്‍ ഖൈമ.ിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലിലും അന്വേഷണം നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വാഭാവിക മരണം?

സ്വാഭാവിക മരണം?

ശ്രീദേവിയുടേത് സ്വാഭാവിക മരണം ആയിരുന്നോ, അസ്വാഭാവിക മരണം ആയിരുന്നോ എന്ന കാര്യത്തില്‍ കൃത്യമായ ഒരു റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയാന്‍ സാധിക്കുകയുള്ളൂ. എന്തായാലും ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴി ദുബായ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹൃദയാഘാതം തന്നെ

ഹൃദയാഘാതം തന്നെ

ഹൃദയാഘാതം തന്നെയാണ് ശ്രീദേവിയുടെ മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍, ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ആയിരുന്നു ശ്രീദേവിയെ ബോധരഹിതയായി കണ്ടെത്തിയത്. ബോണി കപൂര്‍ തന്നെ ആയിരുന്നു അപ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നത്.

അന്വേഷണം

അന്വേഷണം

സ്വാഭാവിക മരണം ആണെങ്കിലും, സംശയങ്ങള്‍ ദുരീകരിക്കുക എന്നത് തന്നെയാണ് ദുബായ് പോലീസിന്റെ നിലപാടാണ്. പോസ്റ്റുമോര്‍ട്ടവും ആന്തരീക അവയവങ്ങളുടെ പരിശോധനയും എല്ലാം ഇതിന്റെ ഭാഗമായിട്ടാണ് നടത്തുന്നത്.

രക്ത സാമ്പിളുകള്‍ പുറത്തേക്ക്

രക്ത സാമ്പിളുകള്‍ പുറത്തേക്ക്

ശ്രീദേവിയുടെ രക്ത സാമ്പിളുകളുടെ പരിശോധന ദുബായില്‍ നടക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ യുഎഇയിക്ക് പുറത്തുള്ള കൂടുതല്‍ മെച്ചപ്പെട്ട ലാബുകളിലേക്ക് അയച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇല്ല.

വാള്‍ഡോര്‍ഫ് അസ്റ്റോറിയ

വാള്‍ഡോര്‍ഫ് അസ്റ്റോറിയ

ബന്ധുവും സിനിമ താരവും ആയ മോഹിത് മര്‍വയുടെ വിവാഹത്തിന് വേണ്ടിയാണ് ശ്രീദേവിയും കുടുവും യുഎഇയില്‍ എത്തിയത്. റാസല്‍ ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഫെബ്രുവരി 26 ന് ആയിരുന്നു വിവാഹ ചടങ്ങുകള്‍.

അന്വേഷണം അങ്ങോട്ടും

അന്വേഷണം അങ്ങോട്ടും

ശ്രീദേവി മരിച്ചത് ദുബായിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ വച്ചായിരുന്നെങ്കിലും റാസല്‍ ഖൈമയിലെ ഹോട്ടലിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നുള്ള വിവരങ്ങളും ശേഖരിച്ചുകൊണ്ടായിരിക്കും അന്വേഷണം മുന്നോട്ട് നീങ്ങുക.

എമിറേറ്റ്‌സ് ടവേഴ്‌സ്

എമിറേറ്റ്‌സ് ടവേഴ്‌സ്

റാസല്‍ ഖൈമയിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ആയിരുന്നു ശ്രീദേവി ദുബായിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ എത്തുന്നത്. അതിന് ശേഷം ഉള്ള ദിവസങ്ങളില്‍ താമസിച്ചതും അവിടെ തന്നെ ആയിരുന്നു. ഇതിനിടെ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

വൈകുന്നേരം സംഭവിച്ചത്

വൈകുന്നേരം സംഭവിച്ചത്

ബോണി കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി മരിച്ച ദിവസം അപ്രതീക്ഷിതമായി തിരിച്ചെത്തിയിരുന്നു. ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് ഡിന്നര്‍ നല്‍കുന്നതിനേ വേണ്ടിയായിരുന്നു ബോണി എത്തിയത്. എന്നാല്‍ അന്ന് സംഭവിച്ചത് ബോണിയുടെ ജീവിത്തതിലെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു.

അവസാനമായി സംസാരിച്ചത്

അവസാനമായി സംസാരിച്ചത്

ശ്രീദേവി അവസാനമായി സംസാരിച്ചത് ബോണി കപൂറിനോട് ആയിരുന്നു. ഫെബ്രുവരി 24 ന് വൈകുന്നേരം പ്രാദേശിക സമയം അഞ്ചരയോടെയാണ് ബോണി ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്. ഉറക്കത്തിലായിരുന്നു ശ്രീദേവിയെ ഉണര്‍ത്തിയതും ബോണി തന്നെ. 15 മിനിട്ടോളം രണ്ട് പേരും സംസാരിക്കുകയും ചെയ്തു.

ബാത്ത് ടബ്ബിലെ വെള്ളത്തില്‍

ബാത്ത് ടബ്ബിലെ വെള്ളത്തില്‍

ഡിന്നറിന് മുമ്പായി ഒന്ന് ഫ്രഷ് ആകുന്നതിന് വേണ്ടിയാണ് ശ്രീദേവി കുളിമുറിയിലേക്ക് പോയത്. എന്നാല്‍ കാല്‍ മണിക്കൂറിന് ശേഷവും തിരിച്ചിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബോണി കപൂര്‍ കുളിമുറിയുടെ വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. ബാത്ത് ടബ്ബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു അപ്പോള്‍ ശ്രീദേവി.

ആശുപത്രിയില്‍ എത്തിക്കാന്‍ പോലും

ആശുപത്രിയില്‍ എത്തിക്കാന്‍ പോലും

കാര്യത്തിന്റെ ഗൗരവം പിടികിട്ടിയ ബോണി കപൂര്‍ ആദ്യം വിളിച്ചത് ദുബായില്‍ ഉണ്ടായിരുന്ന അടുത്ത സുഹൃത്തിനെ ആണ്. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. പോലീസും മെഡിക്കല്‍ സംഘവും എത്തുമ്പോഴേക്കും ശ്രീദേവി മരിച്ചിരുന്നു.

എല്ലാം തെളിയിക്കും

എല്ലാം തെളിയിക്കും

ശ്രീദേവിയുടെ മരണത്തില്‍ ഒരു ദുരൂഹതയും അവശേഷിപ്പിക്കാത്ത രീതിയില്‍ അന്വേഷണം പൂര്‍ത്തീകരിക്കാനാണ് ദുബായ് പോലീസ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് പഴുതടച്ച അന്വേഷണം നടത്തുന്നതും.

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾ

വിദേശ ക്ലിനിക്കിൽ സൗന്ദര്യ ചികിത്സകൾ.. ശ്രീദേവിയുടെ മരണത്തിലെ പ്രചാരണങ്ങൾക്ക് ചുട്ടമറുപടിവിദേശ ക്ലിനിക്കിൽ സൗന്ദര്യ ചികിത്സകൾ.. ശ്രീദേവിയുടെ മരണത്തിലെ പ്രചാരണങ്ങൾക്ക് ചുട്ടമറുപടി

ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളംശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളം

English summary
Sridevi's Death: Dubai police may extend investigation to Ras al Khaimah hotel too- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X