കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്രസിദ്ധമായ ആസിഡ് ആക്രമണക്കേസ് പ്രതിക്ക് വധശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: കുപ്രസിദ്ധമായ മുംബൈ ആസിഡ് ആക്രമണക്കേസ് പ്രതിക്ക് വധശിക്ഷ. പ്രത്യേക വനിതാ കോടതിയാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് അങ്കൂര്‍ ലാല്‍ പന്‍വാര്‍ (25) എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഇതാദ്യമായാണ് ആസിഡ് ആക്രമണക്കേസ് പ്രതിക്ക് വധശിക്ഷ ലഭിക്കുന്നത്.

2013ല്‍ മുംബൈയില്‍വെച്ച് പ്രതി നടത്തിയ ആക്രമണത്തില്‍ ദില്ലി സ്വദേശിനിയായ നഴ്‌സ് പ്രീത കൊല്ലപ്പെട്ടിരുന്നു. ദില്ലിയില്‍ യുവതിയുടെ അയല്‍ക്കാരനായ പ്രതി നേരത്തെ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണം. മുംബൈയിലെ ഡിഫെന്‍സ് ആശുപത്രിയില്‍ ജോലി ലഭിച്ച പ്രീത 2013 മെയ് 2ന് മുംബൈയിലെത്തിയ ഉടനെ ബാന്ദ്ര സ്റ്റേഷന് പുറത്തുവെച്ച് ആക്രമിക്കുകയായിരുന്നു.

acid

ദില്ലിയില്‍ നിന്നും പ്രീതയെ പിന്തുടര്‍ന്നെത്തിയായിരുന്നു ആക്രമണം. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ പൊള്ളലേറ്റ യുവതി പിന്നീട് ഒരു മാസത്തിനുശേഷമാണ് മരിക്കുന്നത്. പ്രതിയെ വിട്ടയക്കുകയോ കുറഞ്ഞ ശിക്ഷ നല്‍കുകയോ ചെയ്താല്‍ മറ്റു സ്ത്രീകളും രാജ്യത്ത് സുരക്ഷിതരായിരിക്കില്ലെന്ന് ശിക്ഷ വിധിച്ച ജഡ്ജി ചൂണ്ടിക്കാട്ടി.

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതും ഡിഫന്‍സില്‍ ജോലി ലഭിച്ച അസൂയയും പ്രതിയെ പ്രത്യേക മാനസികാവസ്ഥയില്‍ എത്തിച്ചെന്നാണ് പോലീസ് പറയുന്നത്. 1332 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ സമര്‍പ്പിച്ചിരുന്നത്. കേസില്‍ 98 സാക്ഷികളെയും വിസ്തരിച്ചു.

English summary
Stalker who killed nurse in Mumbai acid attack gets death penalty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X