കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദസറ ആഘോഷത്തിനിടെ തിക്കും തിരക്കും, 32 മരണം

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ദസറ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 32 പേര്‍ മരിച്ചു. ആഘോഷങ്ങളുടെ സമാപന ദിവസമായ വെള്ളിയാഴ്ച പട്‌നയിലെ ഗാന്ധി മൈതാനിയില്‍ തടിച്ചു കൂടിയവരാണ് അപകടത്തില്‍ പെട്ടത്.

മരിച്ചവരില്‍ 20 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടും. മൈതാനത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുനിന്നായിരുന്നു തിരക്കിന്റെ തുടക്കം. രാത്രി ഏഴു മണിയോടെ രാവണവധം ചടങ്ങ് പൂര്‍ത്തിയാക്കിയതിനുശേഷം മടങ്ങുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. 26 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Bihar

മരിച്ചവരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ലൈന്‍ പൊട്ടി താഴെ വീണിട്ടുണ്ടെന്ന കിംവദന്തി പരന്നതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്താന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ രാം മഞ്ചി ഉത്തരവിട്ടിട്ടുണ്ട്.

മൈതാനത്തിനു പുറത്തുകടക്കാനുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിനു കാരണം. എന്നാല്‍ ജനങ്ങളെ ഭയചകിതരാക്കിയ എന്താണുണ്ടായതെന്ന് വ്യക്തമായിട്ടില്ല- ജില്ലാ കലക്ടര്‍ മനിഷ് കുമാര്‍ വര്‍മ അറിയിച്ചു.

English summary
Thirty-two people were killed and 21 injured in a stampede that broke out on Friday evening at the Gandhi Maidan in Patna, shortly after the Dussehra celebrations ended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X