Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി: അക്യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി

ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി: അക്രമി അപരിചിതന്‍! ഞെട്ടിത്തരിച്ച് പോലീസ്

ഭോപ്പാല്‍: പ്രകോപനമില്ലാതെ യുവാവിനെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഭോപ്പാലിലെ സുഖി സേവാനിയ റെയിൽ സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം. റെയിൽ‍വേ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞായറാഴ്ച കന്യാകുമാരി എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ‍ വച്ചാണ് റിതേഷ് എന്ന യുവാവിനെയാണ് 27കാരനായ രാജ്മൽ പാൽ എന്ന രജ്ജു പുറത്തേയ്ക്ക് തള്ളിയിട്ടത്. റെയില്‍വേ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞാൻ മരിക്കാൻ പോകുന്നു അതിനാൽ

ഞാൻ മരിക്കാൻ പോകുന്നു അതിനാൽ

ഞാൻ മരിക്കാന്‍ പോകുന്നു... അതിനാൽ നിങ്ങളയും കൊലപ്പെടുത്തുവെന്ന് കുറ്റവാളിയായ പാൽ‍ പറഞ്ഞ‍ിരുന്നതായി റിതേഷിനൊപ്പം ട്രെനിയിൽ ഉണ്ടായിരുന്ന ബന്ധു സാക്ഷ്യപ്പെടുത്തുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിപ്പുറത്തിടുന്നതിന് മുമ്പ് കുറ്റവാളി ഇപ്രകാരമാണ് പ്രതികരിച്ചതെന്നാണ് ബന്ധു ചൂണ്ടിക്കാണിക്കുന്നത്.

 തമ്മിൽ പരിചയമില്ല

തമ്മിൽ പരിചയമില്ല

ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടെ യുവാവിനും തമ്മിൽ പരിചയമില്ലെന്നും ട്രെയിനിൽ വച്ച് യാതൊരു വിധത്തിലുള്ള തര്‍ക്കവും ഉണ്ടായിട്ടില്ലെന്നും ബന്ധു പറയുന്നു. ഭോപ്പാലില്‍ ഇറങ്ങാനുള്ളതിനാല്‍ വാതിലിന് സമീപത്തായിരുന്നു ഇരുവരും ഇരുന്നതെന്നും ബന്ധു പറയുന്നു. ട്രെയിനിൽ‍ നിന്ന് വീണ റിതേഷ് ഉടൻ തന്നെ മരിക്കുകയായിരുന്നുവെന്നാണ് റെയിൽവേ പോലീസ് പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പുതന്നെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നുവെന്നും ബന്ധു പറയുന്നു.

 ശുചിമുറിയില്‍ നിന്ന് പുറത്തേക്ക്

ശുചിമുറിയില്‍ നിന്ന് പുറത്തേക്ക്

ട്രെയിനിലെ ശുചിമുറിയില്‍‍ നിന്നിറങ്ങി വന്ന റിതേഷിനെയാണ് അക്രമി ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് തള്ളിയിട്ടത്. ബന്ധുവാണ് ഇക്കാര്യം പോലീസിന് മൊഴിനൽകിയത്. സുഖി സേവാനിയ പോലീസിനാണ് കേസന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 പ്രതി പിടിയിൽ

പ്രതി പിടിയിൽ

യുവാവിനെ പ്രകോപനമില്ലാതെ ട്രെയിനിൽ‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ അക്രമിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അമ്മയുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം അലഹാബാദിൽ‍ നിന്ന് തിരിച്ചുവരുന്ന വഴിയിലാണ് സംഭവമെന്ന് പോലീസ് പറയുന്നു. റിതേഷ് സുമിത് എന്നീ യുവാക്കൽ ഭോപ്പോലിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+