ജെഇഇ ചോദ്യപേപ്പര്‍ പാതി സമയത്തിനുള്ളില്‍ ചെയ്തു തീര്‍ത്തു; ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ഥിക്ക് അധിക്ഷേപം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തപ്പെടുന്ന ഏറ്റവും കടുപ്പമുള്ള പരീക്ഷകളിലൊന്നായ ജെഇഇ എന്‍ട്രന്‍സ് ചോദ്യപേപ്പര്‍ അനുവദിച്ച സമയത്തിനും മൂന്നിലൊന്ന് സമയത്തിനുള്ളില്‍ തീര്‍ത്ത ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ഥിക്ക് ഓണ്‍ലൈനിലൂടെ അധിക്ഷേപം. ജാക്ക് ഫ്രേസര്‍ എന്ന വിദ്യാര്‍ഥിയാണ് തന്റെ ക്വാറ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

തന്നെയും തന്റെ കുടുംബത്തെയും കടുത്ത രീതിയില്‍ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളും ചിത്രങ്ങളുമാണ് ഇന്ത്യക്കാരില്‍ നിന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫ്രേസര്‍ പറയുന്നു. തനിക്ക് ക്വാറയിലൂടെയാണ് ചോദ്യപേപ്പര്‍ ലഭിച്ചത്. ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ താനത് 100 ശതമാനം ശരിയുത്തരം നല്‍കി പൂര്‍ത്തിയാക്കിയെന്നും ഫ്രേസര്‍ പറയുന്നുണ്ട്.

exam

ഇക്കാര്യം പുറത്തറിയിച്ചതോടെയാണ് ഫ്രേസര്‍ക്കെതിരെ ആരോപണവും അധിക്ഷേപവും ഉയര്‍ന്നത്. വിദ്യാര്‍ഥി കള്ളം പറയുകയാണെന്നും പറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരം തീര്‍ക്കാന്‍ പോലും ഇന്ത്യയിലെ ബുദ്ധിമാന്മരായ വിദ്യാര്‍ഥികള്‍ക്ക് കഴിയാറില്ലെന്നും ചിലര്‍ പറഞ്ഞു. ഫ്രേസറുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധിക്ഷേപകരമായ ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെയും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Oxford student solves JEE question paper in half the time, gets abused by angry Indians
Please Wait while comments are loading...