48 മണിക്കൂറിനുള്ളില്‍ 12 കുട്ടികളുടെ ആത്മഹത്യ!!! പരിഭ്രാന്തരായി ജനം

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പല്‍: പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തു. രണ്ടു ദിവസങ്ങളിലായി 12 കുട്ടികളാണ് അത്മഹത്യ ചെയ്തത്.മരിച്ചവരില്‍ ആറ് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.10, 12 ക്ലാസുകളിലെ കുട്ടികളാണ് ജീവനൊടുക്കിയത്.

സംഭവത്തെ പറ്റി പറയുന്നത് ഇങ്ങനെ: ശനിയാഴ്ച 10,12 ക്ലാസ് പരീക്ഷഫലങ്ങള്‍ പുറത്തു വന്നിരുന്നു. പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് പ്രതീക്ഷിക്കുകയും എന്നാല്‍ വിചാരിച്ച മാര്‍ക്ക് ലഭിക്കാതിന്റെ നിരാശയാണ് വിദ്യാര്‍ത്ഥികളെ ആത്മഹത്യയില്‍ എത്തിച്ചത്.

suicide

മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ സഹോദരനും സഹോദരിയും ഒരുമിച്ച് ആത്മഹത്യ ചെയ്തു. മാതാപിതാക്കള്‍ വീട്ടില്‍ വരുമ്പോള്‍ തങ്ങളുടെ മുറികളില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടികളെ കണ്ടത്. എന്നാല്‍ മറ്റൊരിടത്ത് വിഷം കുത്തി വച്ചാണ് വിദ്യാര്‍ഥി മരിച്ചത്. പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ച കുട്ടിക്ക് 74.4 ശതമാനം മാര്‍ക്കാണ് ലഭിച്ചത്.

ജാബല്‍പൂര്‍, കാഞ്ചന്‍ ദുബേയില്‍ പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തുടര്‍ച്ചയായ ആത്മഹത്യകളെ തുടര്‍ന്ന് എംപി ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ കൗണ്‍സിലിംഗ് സെന്റര്‍ തുറന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇരുപതിനായിരം ഫോണ്‍ കോളുകള്‍ സെന്ററിലേക്ക് വന്നതായി അധികൃതര്‍ അറിയിച്ചു

English summary
Bhopal: At least a dozen students, including six girls, have ended their lives and two others attempted suicide in Madhya Pradesh in last 48 hours owing to poor performance by them in the class X and XII examinations conducted by the state board whose results declared on Saturday afternoon.
Please Wait while comments are loading...