Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയില്‍ തോറ്റ മൂന്നു വിദ്യാര്‍ത്ഥികളുടെ മരണം; അദ്ധ്യാപകര്‍ അറസ്റ്റില്‍

മുംബൈ: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ രണ്ട് അദ്ധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണത്തില്‍ അദ്ധ്യാപകര്‍ ലതര്‍ ബെല്‍റ്റ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതായുള്ള വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്.

മുംബൈയ്ക്ക് സമീപമുള്ള ഗുരുകുല്‍ ഇന്റര്‍നാഷനല്‍ ബോര്‍ഡിംഗ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഇവരെ ഹോസ്റ്റലില്‍ നിന്നും കാണാതായിരുന്നു. സ്‌കൂളിനു സമീപമുള്ള ഹൈവേയിലാണ് സഹപാഠികള്‍ ഇവരെ അവസാനമായി കണ്ടത്.

arrest

കുട്ടികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടക്കുന്നതിനിടെ തൊട്ടടുത്ത ദിവസം ഇവരെ സ്‌കൂളിന് പിറകിലുള്ള ചെറിയ തോടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ധ്യാപകരുടെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. മരണകാരണം പരിശോധനാ ഫലത്തിന് ശേഷം മാത്രമേ സ്ഥിതീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ കുട്ടികളെ അദ്ധ്യാപകര്‍ കൊലപ്പെടുത്തയതാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. അതി ക്രൂരമായാണ് അവരെ മര്‍ദ്ദിച്ചതെന്നും രക്ഷിതാക്കള്‍ പറയുന്നു. അതേസമയം, കുട്ടികളുടെ മരണത്തില്‍ സ്‌കൂള്‍ തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ധ്യാപകര്‍ കുറ്റക്കാരാണെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+