ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂളില്‍ നിസ്കാരം; വീഡിയോ പുറത്ത്, അന്വേഷണം
ബെംഗളൂരു: ഹിജാബ് വിവാദത്തിനിടെ സ്കൂളില്‍ വിദ്യാര്‍ഥിനികള്‍ നമസ്കരിക്കുന്ന വീഡിയോ പുറത്ത്. ബാഗല്‍കോട്ടിലെ ഇല്‍ക്കാല്‍ ടൗണിലുള്ള സ്കൂൡലാണ് വിദ്യാര്‍ഥിനികള്‍ വരാന്തയില്‍ നിസ്കരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഹിജാബ് ധരിച്ച ആറ് കുട്ടികളാണ് നിസ്കരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറാം ക്ലാസിലെ കുട്ടികളാണ്. ഭക്ഷണം കഴിക്കാനുള്ള ഒഴിവ് വേളയിലായിരുന്നു നിസ്കാരം. ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. എന്നാല്‍ വീഡിയോ പുറത്തുവന്നത് ഇന്നാണ്. ഇതോടെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൗലാന അസാദ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം.

പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് അറിയില്ല എന്നാണ് അധ്യാപകര്‍ പറഞ്ഞത്. സ്കൂള്‍ പരിസരങ്ങളില്‍ നിസ്കരിക്കരുത് എന്ന് വിദ്യാര്‍ഥികള്‍ക്ക് നേരത്തെ താക്കീത് നല്‍കിയതാണെന്ന് പ്രധാനധ്യാപകന് എച്ച് വൈ കര്കുര് മാധ്യമങ്ങളോട് പ്രതികരിച്ചു. 232 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണിത്. അധ്യാപകര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന വേളയിലാണ് കുട്ടികള്‍ നിസ്കരിക്കാറ്. ആറ് വിദ്യാര്‍ഥികളാണ് നിസകരിച്ചത്. അധ്യാപകരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. സ്കൂള്‍ അധികൃതരും അറിയില്ല. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും പ്രധാനധ്യാപകന് പറഞ്ഞു.
വിദ്യാര്‍ഥികള്‍ സ്കൂളില്‍ നിസ്കരിക്കാറുണ്ട് എന്ന വിവരമാണ് തനിനിക്ക് ലഭിച്ചതെന്ന് ഡിപിഐ ഡെപൂട്ടി ഡയറക്ടര്‍ ശ്രീശൈല്‍ ബിറാദര് പറഞ്ഞു. ഇല്ക്കാര് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. വിശദമായ റിപ്പോര്‍ട്ട് സമര്ക്കാനും നിര്‍ദേശം നല്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഡിപിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീശൈല്‍ ബിറാദര് പ്രതികരിച്ചു.
അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ വലിയ പ്രതിഷേധമാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളും വ്യക്തികളും ഹിജാബ് നിരോധനത്തിനെതിരെ രംഗത്തുവന്നു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ട എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച ഹിജാബ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിന് പിന്നില്‍ ഉഡുപ്പി ബിജെപി എംഎല്‍എ കെ രഘുപതി ഭട്ട് ആണ് എന്നാണ് ചില കോണുകളില്‍ നിന്നുള്ള ആരോപണം. തനിക്ക് ഭീഷണി സന്ദേശം ലഭിച്ചുവെന്ന് എംഎല്‍എ പറഞ്ഞു. അതേസമയം, കോളജുകള്‍ക്ക് പ്രഖ്യാപിച്ച അവധി ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ നീട്ടി. ചില ക്യാമ്പസുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന നേരത്തെ അറിയിച്ചിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications