കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിക്കാൻ അവിടെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം; കർണാടക മന്ത്രിയുടെ സമീപനം ഞെട്ടിക്കുന്നു...

ഹിജാബ് ധരിക്കാൻ അവിടെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം; കർണാടക മന്ത്രിയുടെ സമീപനം ഞെട്ടിക്കുന്നു...

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ ഹിജാബ് ധരിക്കുന്ന വിഷയത്തിൽ പ്രതിഷേധം കടുക്കുന്നു. ഉഡുപ്പി ജില്ലയിലെ സർക്കാർ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഹിജാബ് ധരിക്കാൻ സാധിക്കാത്തത്.

കോളേജിൽ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന ഏതാനും മുസ്ലീം വിദ്യാർത്ഥികളും അവരുടെ സീനിയർമാരുമായാണ് പ്രതിഷേധം. മൂന്നാഴ്ചയോളമായി കോളേജിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്.

എന്നാൽ, ഇന്ന് സംഘർഷം പ്ലക്കാർഡ് രൂപത്തിൽ വലിയ പ്രതിഷേധിച്ചമായി മാറി. ഇന്ന് രാവിലെ കോളേജ് ഗേറ്റിന് മുന്നിലാണ് പ്ലക്കാർഡുകളുമായി കുട്ടികൾ പ്രതിഷേധിച്ചത്.

1

'തങ്ങളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് തടയുന്നത് സീനിയർമാരാണ്. ഇത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പുരുഷ അദ്ധ്യാപകരുടെ മുമ്പിൽ ഇരിക്കുമ്പോൾ തങ്ങൾക്ക് അസ്വാസ്ഥ്യമുണ്ടെന്നും' വിദ്യാർത്ഥികൾ പറഞ്ഞു. 'ഞങ്ങൾ ഹിജാബ് ധരിച്ചാണ് കോളേജിൽ എത്തിയത്. എന്നാൽ, ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഞങ്ങളെ ഇവർ വീണ്ടും തടഞ്ഞു," വിദ്യാർത്ഥികളിലൊരാളായ ആലിയ എൻ‌ ഡി ‌ടി‌ വിയോട് വ്യക്തമാക്കിയതാണ് ഇക്കാര്യം.

നൈറ്റിയിട്ട് വിമുക്തഭടന്റെ വീട്ടില്‍ മോഷണം; കളളനെ ഫോണിൽ കണ്ട് മകൾ; ഓടിച്ചിട്ട് പിടിച്ച് പൊലീസ്നൈറ്റിയിട്ട് വിമുക്തഭടന്റെ വീട്ടില്‍ മോഷണം; കളളനെ ഫോണിൽ കണ്ട് മകൾ; ഓടിച്ചിട്ട് പിടിച്ച് പൊലീസ്

2

"ഹിജാബ് ധരിച്ചതിന് ഞങ്ങളെ 20 ദിവസത്തേക്ക് വിലക്കിയിരിക്കുന്നു. ഞങ്ങൾക്ക് നീതി വേണം,". "പർദ ധരിക്കാനുള്ള അവകാശം ഭരണഘടന ഞങ്ങൾക്ക് നൽകുന്നു, എന്തുകൊണ്ടാണ് കോളേജിൽ ഇത് സമ്മതിക്കുന്നില്ല?" മറ്റൊരു വിദ്യാർത്ഥിയായ മുസ്‌കൻ സൈനബ് പറഞ്ഞു.കോളേജ് അധികൃതരും ജില്ലാ അധികൃതരും വിദ്യാർത്ഥികൾക്ക് അന്ത്യശാസനം നൽകിയതിന് തൊട്ടു പിന്നാലെ ആണ് പുതിയ പ്രതിഷേധം കോളേജിൽ ഉണ്ടായത്. ഈ ആചാരം അച്ചടക്കത്തിന് എതിരാണെന്നും സ്കൂളുകളും കോളേജുകളും ധർമ്മം അനുഷ്ഠിക്കാനുള്ള സ്ഥലം അല്ല എന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് എൻ ഡി ടി വിയോട് പറഞ്ഞിരുന്നു.

3

ഇതിന് പിന്നാലെ പ്രതിഷേധവും ഉയരുകയായിരുന്നു. അതേസമയം, 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുറച്ച് ആളുകൾ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ചുള്ള പരാമർശം വരുന്ന 2023 ലെ അസംബ്ലി തിരഞ്ഞെടുപ്പിന് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് നാഗേഷ് ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ വിദ്യാർത്ഥികൾ നിഷേധിച്ചിരുന്നു.

യാത്രക്കാർ പറയുന്നിടത്ത് കെഎസ്ആർടിസി നിർത്തും; കേരളത്തിൽ പുതിയ ഉത്തരവ്യാത്രക്കാർ പറയുന്നിടത്ത് കെഎസ്ആർടിസി നിർത്തും; കേരളത്തിൽ പുതിയ ഉത്തരവ്

4

"ഞങ്ങളെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സ്വാധീനിക്കുന്നില്ല. ഞങ്ങൾ അവരുടെ ഭാഗമല്ല. ഞങ്ങൾക്ക് അനുകൂലമായ പ്രതികരണം അല്ലെങ്കിൽ പിന്തുണ ലഭിക്കാത്തതിനാൽ ഞങ്ങൾ സി എഫ്‌ ഐയെ സമീപിച്ചു," ആലിയ എൻ ഡി ടി വി യോട് പറഞ്ഞു. എന്നാൽ, 1985 മുതൽ ഡ്രസ് കോഡ് നിലവിലുണ്ടെന്നും 15 മുതൽ 20 ദിവസം മുമ്പാണ് ഈ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതെന്നും നാഗേഷ് നേരത്തെ എൻ ഡി ടി വി യോട് പറഞ്ഞു. ആ പ്രത്യേക കോളേജിൽ ചേർന്നിട്ടുള്ള നൂറിലധികം മുസ്ലീം വിദ്യാർത്ഥികൾക്ക് ഒരു പ്രശ്‌നവുമില്ല. ഈ വിദ്യാർത്ഥികൾക്ക് മാത്രം വസ്ത്രധാരണ രീതി പിന്തുടരാൻ താൽപ്പര്യമില്ല സ്‌കൂൾ ധർമ്മം അനുഷ്ഠിക്കാനുള്ള സ്ഥലം അല്ല എന്നും അദ്ദേഹം അവകാശപ്പെട്ടു.

5

അതേ സമയം, വിദ്യാഭ്യാസ വകുപ്പ് പെൺകുട്ടികളുടെ മതം ആചരിക്കുന്നതിനുള്ള അവകാശത്തെ ഹനിക്കണമോ എന്നും ഹിജാബ് അല്ലെങ്കിൽ ശിരോ വസ്ത്രം ധരിക്കുന്നത് ഏതെങ്കിലും മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നാഗേഷ് കോൺഗ്രസിനെ ചൂണ്ടിക്കാണിച്ചു. "കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്നപ്പോൾ ... അവർ ഭരണം പിന്തുടർന്നു. എന്നാൽ ഇപ്പോൾ അവർക്ക് ഒരു പ്രശ്‌നമുണ്ട്. അവർക്ക് ഇപ്പോൾ ഭരണ ഘടനാപരമായ അവകാശങ്ങൾ പാലിക്കാൻ താൽപ്പര്യമുണ്ടോ? അച്ചടക്കമില്ലായ്മ ഒരു അവകാശമാകില്ല," അദ്ദേഹം പറഞ്ഞു.

6

ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന് മാതാപിതാക്കൾ കോളേജ് അധികൃതരോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഇത് ഫലം കണ്ടില്ല എന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ എൻ ഡി ടി വി യോട് പറഞ്ഞു. "നമുക്ക് സുഖമായി ഇരിക്കാൻ പറ്റില്ല... അതു കൊണ്ടാണ് പർദ്ദ ഇട്ടിരിക്കുന്നത്. ഇത് സർക്കാർ കോളേജാണ്... പെൺകുട്ടികളുടെ കോളേജാണ്. പക്ഷേ പുരുഷ ലക്ചറർമാരുണ്ട്. വനിതാ ലക്ചറർമാരുണ്ടെങ്കിൽ ഇരിക്കുന്നതിൽ വിരോധം ഇല്ല. ഹിജാബ് ഇല്ലെങ്കിലും ഞങ്ങൾക്ക് പുരുഷ അധ്യാപകർ ഉണ്ട്. ഞങ്ങൾക്ക് കഴിയില്ല," രണ്ടാം വർഷ വിദ്യാർത്ഥിയായ സഫ പറഞ്ഞു.

4

ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ തന്റെ സീനിയേഴ്സിന് അനുമതി നൽകിയിരുന്നു. എന്നാൽ ഇത്തരത്തിലുളള സംഭവത്തിലൂടെ മാനസികമായി പീഡിപ്പിക്കപ്പെട്ടു എന്നും ആലിയ എൻ ഡി ടി വിയോട് പറഞ്ഞു. "കോളേജിൽ മതപരമായ വിവേചനമുണ്ട്. ഞങ്ങൾക്ക് സലാം പറയാൻ കഴിയില്ല ... സർക്കാർ കോളേജാണെങ്കിലും ഉറുദുവിൽ സംസാരിക്കാൻ കഴിയില്ല. മറ്റ് വിദ്യാർത്ഥികൾക്ക് തുളുവിൽ എന്ന പ്രാദേശിക ഭാഷ സംസാരിക്കാൻ അനുവാദമുണ്ട്... ലക്ചറർമാർ ഞങ്ങളോട് തുളുവിൽ സംസാരിക്കുന്നു. പക്ഷേ , ഉറുദുവിൽ സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദമില്ല," അവർ പറഞ്ഞു.

8

അതേ സമയം, കോളേജിന്റെ നിബന്ധനകളും വ്യവസ്ഥകളും ഹിജാബ് ധരിക്കുന്നതിനെ പരാമർശിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. "എന്തുകൊണ്ടാണ് ഇവർ ഞങ്ങൾ കുറ്റം ചെയ്യുന്നതു പോലെ പെരുമാറുന്നത്, ഞങ്ങൾ ശിരോവസ്ത്രം മാത്രമെ ചോദിക്കുന്നുളളൂ," അവർ പറഞ്ഞു. സംസ്ഥാന സർക്കാർ യൂണിഫോം ഡ്രസ് കോഡ് നിശ്ചയിച്ചിട്ടില്ല എന്ന് ഇന്നലെ ശ്രീ നാഗേഷ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് നിയമം പാലിക്കാൻ അഭ്യർത്ഥിച്ചു.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam
9

അതേസമയം , കേരളത്തിലെ പാലക്കാട് ജില്ലയിൽ മറ്റ് സ്കൂളിനും കോളേജിനും മാതൃകയാക്കാൻ സാധിക്കുന്ന ഒരു രീതി മുന്നോട്ട് വച്ചിരുന്നു. 'ഇനി മുതൽ സ്കൂളുകളിൽ "സർ" അല്ലെങ്കിൽ "മാഡം" എന്ന് സംബോധന ചെയ്യേണ്ടതില്ല. പകരം. "അധ്യാപകൻ" എന്ന് വിളിക്കുക'. എന്നതായിരുന്നു പാലക്കാട് ജില്ലയിലെ സ്‌കൂളിൽ നിന്നുളള പുതിയ നിർദ്ദേശം. കഴിഞ്ഞ മാസമാണ് ഈ തീരുമാനം ഉണ്ടായത്. ജെന്‍ഡര്‍ ന്യൂടാലിറ്റി എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം അഭിസംബോധന ചെയുകയെന്ന തീരുമാനം. ജില്ലയിലെ ഓലശ്ശേരി വില്ലേജിലെ സർക്കാർ - എയ്ഡഡ് സീനിയർ ബേസിക് സ്‌കൂളാണ് മറ്റ് സ്കൂളിനും മാതൃകയായി രംഗത്ത് എത്തിയിരിക്കുന്നത്.

English summary
Students protest to wear hijab, Here's How The Karnataka Minsiter Reacted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X