കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ ആദരം; നീരജ് ചോപ്രക്ക് വിശിഷ്ട സേവാ മെഡല്‍; ആറ് സൈനികർക്ക് ശൗര്യചക്ര നൽകി ആദരിച്ചു

രാജ്യത്തിന്റെ ആദരം; നീരജ് ചോപ്രക്ക് വിശിഷ്ട സേവാ മെഡല്‍; ആറ് സൈനികർക്ക് ശൗര്യചക്ര നൽകി ആദരിച്ചു

Google Oneindia Malayalam News

ഡൽഹി: ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ സുബേദാർ നീരജ് ചോപ്രയെ പരമ വിശിഷ്ട സേവാ മെഡലായ ശൗര്യചക്ര നൽകി ആദരിച്ചു. ആകെ ആറ് കരസേനാംഗങ്ങൾക്കാണ് റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ശൗര്യചക്ര പ്രഖ്യാപിച്ചത്. ഇതിൽ ശൗര്യ ചക്ര സമ്മാനിച്ച അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്.

രാഷ്ട്രപതിയും ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡറുമായ രാം നാഥ് കോവിന്ദാണ് ശൗര്യ ചക്ര നൽകി ആദരിച്ചത്. അതേസമയം, 2021 - ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സുബേദാർ നീരജ് ചോപ്ര സ്വർണം നേടിയിരുന്നു.

2022 - ലെ പത്മ പുരസ്കാരങ്ങളുടെ മുഴുവൻ പട്ടിക ഇങ്ങനെ

shaurya chakra

73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേ ദിവസമാണ് പ്രഖ്യാപനം നടന്നത്. സായുധ സേനാംഗങ്ങൾക്കും 384 സൈനികർക്കും സേന മെഡലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിക്കുന്നത്.

ഇതിൽ 12 ശൗര്യ ചക്രങ്ങൾ, 29 പിവിഎസ്എം, നാല് ഉത്തം യുദ്ധ സേവാ മെഡലുകൾ, 53 അതിവിശിഷ്ട സേവാ മെഡലുകൾ, 13 യുദ്ധ സേവാ മെഡലുകൾ, 125 വിശിഷ്ട സേവാ മെഡലുകൾ, 84 സേനാ മെഡലുകൾ (ഗാലൻട്രി), രണ്ട് 40 ജി സേനാ മെഡലുകൾ എന്നിവ ഉൾപ്പെടുന്നു.

എന്നാൽ, നായിബ് സുബേദാർ എം. ശ്രീജിത്ത്, ശിപായി മരുപ്രോളു ജസ്വന്ത് കുമാർ റെഡ്ഡി എന്നിവരാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്ര സമ്മാനിച്ച അഞ്ച് പേർ. മരണാന്തര ബഹുമതിയായി ഒമ്പത് പേർക്ക് അടക്കം പന്ത്രണ്ട് ജവാന്മാർക്കാണ് ശൗര്യചക്ര. കരസേനയിൽ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്.

മറ്റു ആറ് പേർ സിആർപിഎഫ് ജവാന്മാരാണ്. കഴിഞ്ഞ വർഷം ജൂലായ് എട്ടിനാണ് രജൌരിയിലെ നിയന്ത്രണ രേഖയിൽ നടന്ന നുഴഞ്ഞ് കയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികർ തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു. അതേസമയം, ഉത്തം സേവാ മെഡലിന് രണ്ട് മലയാളികൾ അർഹരായി. ലെഫ്റ്റനൻ്റ് ജനറൽ ജോൺസൺ പി മാത്യു, ലെഫ്റ്റനൻ്റ് ജനറൽ പി.ഗോപാലകൃഷ്ണമേനോൻ എന്നിവർക്കാണ് ഉത്തം സേവ മെഡൽ ലഭിച്ചത്. ലെഫ്. ജനറൽ എം ഉണ്ണികൃഷ്ണൻ നായർക്ക് അതിവിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു.

ദിലീപിന്റെ നിര്‍ണായക നീക്കം, ഫോണ്‍ അഭിഭാഷകരുടെ കൈയ്യില്‍... അന്വേഷണ സംഘത്തിന് കിട്ടില്ലദിലീപിന്റെ നിര്‍ണായക നീക്കം, ഫോണ്‍ അഭിഭാഷകരുടെ കൈയ്യില്‍... അന്വേഷണ സംഘത്തിന് കിട്ടില്ല

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

ധീരതക്കുള്ള മെഡലുകൾ അഞ്ചു മലയാളികൾക്കുണ്ട്.സർവോത്തം ജീവൻ രക്ഷാ പതക് മരണാനന്തര ബഹുമതിയായി ശരത് ആർ ആർ നു പ്രഖ്യാപിച്ചു. നാല് മലയാളികൾ ഉത്തം ജീവാ രക്ഷ പതക്കിനും അർഹരായി. അൽഫാസ് ബാവു, കൃഷ്ണൻ കണ്ടത്തിൽ, മയൂഖാ വി, മുഹമ്മദ് ആദൻ മൊഹുദ്ദീൻ എന്നിവരാണ് ഉത്തം ജീവാ രക്ഷ പതക്കിന് അർഹരായത്.

English summary
Subedar Neeraj Chopra , Olympic gold medalist, honored with the shaurya chakra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X