Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിന് പണികൊടുക്കാന്‍ സ്വാമി കോടതിയിലേക്ക്

ദില്ലി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി വീണ്ടും രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്ന് സ്വാമി വ്യക്തമാക്കി.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി തുടക്കം മുതലേ രംഗത്തുള്ള ആളാണ് സുബ്രഹ്മണ്യം സ്വാമി. തരൂര്‍-സ്വാമി ട്വിറ്റര്‍ യുദ്ധങ്ങളും പതിവാണ്.

Sunanda Pushkar

വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ആഭ്യന്തരമന്ത്രായത്തിന് കത്തയച്ചിരുന്നു. ഇതില്‍ ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് സ്വാമി പറയുന്നത്. ഹര്‍ജി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായി സ്വാമി അവകാശപ്പെടുന്നുണ്ട്. സിബിഐ ഉദ്യോഗസ്ഥരും റോ ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും അടങ്ങിയ സംഘം സുനന്ദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാണ് സ്വാമിയുടെ ആവശ്യം. ഇന്ത്യാവിഷനോട് സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയോട് മൃ സമീപനമാണ് ശശി തരൂര്‍ സ്വീകരിച്ച് വരുന്നത്. സുനന്ദ കേസില്‍ പ്രതികാര നടപടി ഭയന്നിട്ടാണിതെന്നാണ് ആക്ഷേപം. അടുത്തകാലത്ത് നരേന്ദ്ര മോദിയെ പ്രശംസിച്ച് പലതവണ തരൂര്‍ രംഗത്തെത്തിയിരുന്നു. മോദി അദ്ദേഹത്തിന്റെ ക്ലീന്‍ ഇന്ത്യ വെല്ലുവിളിയില്‍ ഉള്‍പ്പെടുത്തിയ ഏക കോണ്‍ഗ്രസ് നേതാവും ശശി തരൂര്‍ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+