രജനിക്ക് ഉടക്കിട്ട് സുബ്രഹ്മണ്യന്‍ സ്വാമി; സൂപ്പര്‍സ്റ്റാര്‍ തട്ടിപ്പ് വീരന്‍, ഞെട്ടുന്ന ആരോപണം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും അദ്ദേഹം എന്‍ഡിഎക്കൊപ്പം നിലയുറപ്പിക്കുമെന്നുമുള്ള വ്യക്തമായ സൂചന ലഭിച്ചിരിക്കെയാണ് ബിജെപി നേതാവ് തന്നെ രജനിക്ക് ആപ്പ് വച്ചിരിക്കുന്നത്. രജനികാന്ത് തട്ടിപ്പുകാരനാണെന്നാണ് സ്വാമി ആരോപിക്കുന്നത്. നടന്‍ രാഷ്ട്രീയത്തില്‍ വരരുതെന്നും സ്വാമി ഉപദേശിക്കുന്നു. എന്താണിതിന് കാരണം. മുമ്പ് പല പ്രമുഖരെയും വെട്ടിലാക്കുകയും കോടതി കയറ്റുകയും ചെയ്ത സ്വാമി പറയുന്നത് വെറുതെയാകുമോ?

ഉയരുന്ന ചോദ്യങ്ങള്‍

ഉയരുന്ന ചോദ്യങ്ങള്‍

രജനിയുടെ വരവിന് തുടക്കത്തില്‍ തന്നെ ഉടക്കിടാനാണോ സ്വാമിയുടെ നീക്കം. രജനിയെ തടയുന്നതിലൂടെ സ്വാമി ലക്ഷ്യമിടുന്നതെന്ത്, തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

സാമ്പത്തിക തിരിമറികള്‍

സാമ്പത്തിക തിരിമറികള്‍

ഇന്ത്യ ടുഡെയുമായി സംസാരിക്കുമ്പോഴാണ് സ്വാമി രജനികാന്തിനെതിരേ രംഗത്തെത്തിയത്. നടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ സ്വാമി സാമ്പത്തിക തിരിമറികള്‍ നടത്തുന്ന രജനിക്ക് രാഷ്ട്രീയം പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്നും പറയുന്നു.

രജനികാന്തിനെ കുറിച്ച് തന്നെയാണോ

രജനികാന്തിനെ കുറിച്ച് തന്നെയാണോ

രജനികാന്തിനെ കുറിച്ച് തന്നെയാണോ താങ്കള്‍ ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വാമി കൂടുതല്‍ വിശദീകരണം നല്‍കി.

വ്യക്തിപരമായി അറിയാം

വ്യക്തിപരമായി അറിയാം

തനിക്ക് രജനിയെ വ്യക്തിപരമായി അറിയാമെന്നും അതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. താന്‍ പറയുന്നതില്‍ തെറ്റില്ലെന്നും ഒരു തവണ പറഞ്ഞാല്‍ അത് നൂറ് തവണ പറഞ്ഞ പോലെയാണെന്നും രജനിയുടെ പ്രശസ്തമായ സിനിമാ സംഭാഷണം സൂചിപ്പിച്ച് സ്വാമി കൂട്ടിച്ചേര്‍ത്തു.

 തടസങ്ങള്‍ നേരിടേണ്ടി വരും

തടസങ്ങള്‍ നേരിടേണ്ടി വരും

രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അദ്ദേഹത്തിന് നിരവധി തടസങ്ങള്‍ നേരിടേണ്ടി വരും. അതുകൊണ്ടാണ് താന്‍ ഉപദേശിക്കുന്നത്, രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുത്. അതാണ് അദ്ദേഹത്തിന് നല്ലത്-സ്വാമി പറയുന്നു.

 രജനികാന്ത് പോര

രജനികാന്ത് പോര

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ രജനികാന്ത് പോര. അദ്ദേഹം ഇതുവരെ കൈമുതലാക്കിയ ആയുധങ്ങള്‍ മതിയാകില്ല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്-ബിജെപി നേതാവ് പറഞ്ഞു.

പ്രഖ്യാപനം ഉണ്ടാകും

പ്രഖ്യാപനം ഉണ്ടാകും

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറായെന്നും അനിയോജ്യമായ സമയം പ്രഖ്യാപനം ഉണ്ടാകുമെന്നും രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയോടൊപ്പമായിരിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നും രജനിയുമായി അടുപ്പമുള്ളവര്‍ സൂചന നല്‍കിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ്

സാമ്പത്തിക തട്ടിപ്പ്

ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി എന്തിനാണ് രജനിക്ക് ഉടക്കിടുന്നതെന്ന് വ്യക്തമല്ല. എന്ത് സാമ്പത്തിക തട്ടിപ്പാണ് രജനി നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചില്ല. എല്ലാം തനിക്കറിയാമെന്നാണ് സ്വാമി പറഞ്ഞത്.

രജനികാന്ത് തുറന്നു സമ്മതിച്ചു

രജനികാന്ത് തുറന്നു സമ്മതിച്ചു

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം രജനികാന്ത് തന്നെ തുറന്നു സമ്മതിച്ചിരുന്നു. ഈ വാര്‍ത്തകള്‍ നിഷേധിക്കുന്നില്ലെന്നും അനിയോജ്യമായ സമയത്ത് പാര്‍ട്ടി തീരുമാനം സംബന്ധിച്ച് പ്രഖ്യാപിക്കുമെന്നുമാണ് രജനി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഡിസംബറില്‍ പ്രഖ്യാപനം

ഡിസംബറില്‍ പ്രഖ്യാപനം

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഡിസംബറില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ആര്‍എസ്എസ് ചിന്തകന്‍ എസ് ഗുരുമൂര്‍ത്തി ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വരികയും ചെയ്തിരുന്നു.

എന്‍ഡിഎയോട് ചേര്‍ന്ന് നില്‍ക്കും

എന്‍ഡിഎയോട് ചേര്‍ന്ന് നില്‍ക്കും

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന രജനീകാന്ത് എന്‍ഡിഎയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുകയെന്നും ഗുരുമൂര്‍ത്തി വ്യക്തമാക്കി. അതിനിടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് താരം തന്നെ ശക്തമായ സൂചന പങ്കുവെച്ചത്.

English summary
BJP leader Subramanian Swamy told India Today that Rajinikanth should not join politics because it will be hard for him to continue because of financial irregularities surrounding the superstar.
Please Wait while comments are loading...