കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടേത് കൊലപാതകം, ദാവൂദിനും ബന്ധം? സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നതിങ്ങനെ

ശ്രീദേവിയുടെ മരണം സാധാരണമെല്ലന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്

Google Oneindia Malayalam News

ദില്ലി: ശ്രീദേവിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം തേടിയിറങ്ങിയിരിക്കുകയാണ് മാധ്യമങ്ങള്‍. ദുരൂഹതയേറിയ മരണമായി ഇതിനകം തന്നെ അവര്‍ അതിനെ ചിത്രീകരിച്ച് കഴിഞ്ഞു. ദുബായ് പോലീസും മരണവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ എക്കാലവും വിവാദങ്ങള്‍ രാഷ്ട്രീയത്തിനകത്തും പുറത്തും ഉണ്ടാക്കികൊണ്ടിരിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കോളിളക്കമുണ്ടാക്കി കൊണ്ടിരിക്കുന്നത്.

ശ്രീദേവിയുടേത് കൊലപാതകമാണെന്നാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍. തന്റെ വാദങ്ങള്‍ സമര്‍ഥിക്കാനായി നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ദുബായ് പോലീസിനോ ബോളിവുഡിനോ പോലും ഉത്തരമില്ലാത്ത കാര്യങ്ങളാണ് സ്വാമിയുടെ ചോദ്യങ്ങള്‍.

കൊലപാതകമാണ്

കൊലപാതകമാണ്

ശ്രീദേവിയുടെ മരണം സാധാരണമെല്ലന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീദേവി ഒരിക്കലും മദ്യപിക്കാറില്ല. പിന്നെങ്ങനെ അവരുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. ആരോ ബലമായി അവരെ മദ്യം കഴിപ്പിച്ചു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഇക്കാര്യം ദുബായ് പോലീസ് വിട്ടുപോയെന്ന് തോന്നുവെന്ന് സ്വാമി പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ ശരിയല്ല

റിപ്പോര്‍ട്ടുകള്‍ ശരിയല്ല

ശ്രീദേവിയുടെ മരണത്തില്‍ മാധ്യമങ്ങള്‍ പച്ചക്കള്ളമാണ് എഴുതി പിടിപ്പിക്കുന്നത്. പല റിപ്പോര്‍ട്ടുകളും സ്ഥിരതയില്ലാത്തവയാണ്. ശ്രീദേവിയുടെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത് മരണ കാരണം ഹൃദയസ്തംഭനമാണ് എന്നാണ്. പിന്നീട് അവര്‍ തന്നെ ഇത് മാറ്റിപ്പറഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ ഒന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സ്വാമി പറഞ്ഞു.

സിസിടിവി ക്യാമറ

സിസിടിവി ക്യാമറ

ശ്രീദേവിയുടെ മുറിയില്‍ ആരൊക്കെ എത്തി എന്ന കാര്യത്തില്‍ സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇതൊക്കെ എവിടെ പോയി. പോലീസിന് ഇക്കാര്യത്തില്‍ തീരെ ശ്രദ്ധയില്ല. ശ്രീദേവിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായിരുന്നോ എന്നും പരിശോധിക്ക
ണം. ഭര്‍ത്താവ് ബോണി കപൂറിനെയും ചോദ്യം ചെയ്യണമെന്നും സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ പ്രശ്‌നം

ആരോഗ്യ പ്രശ്‌നം

ശ്രീദേവി ഒരിക്കലും മദ്യം കഴിക്കില്ല. അവര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് എല്ലാ കാര്യത്തിലും അവര്‍ ശ്രദ്ധിക്കുമായിരുന്നു. ഭക്ഷണകാര്യത്തില്‍ പോലുമുണ്ട് ഈ ശ്രദ്ധ. അതുകൊണ്ട് വീര്യമേറിയ മദ്യം അവര്‍ കഴിക്കുകയേയില്ല. ഇക്കാര്യങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതെന്തെനനും സ്വാമി ചോദിക്കുന്നു.

മരണകാരണം

മരണകാരണം

ഇപ്പോഴത്തെ മരണകാരണം ആരെയും ചിരിപ്പിക്കുന്നതാണ്. ബാത്ത്ടബ്ബില്‍ മുങ്ങി ഒരാള്‍ മരിക്കുക എന്നത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. അജ്ഞാതനായ ഒരാള്‍ അവരെ ബാത്ത്ടബ്ബിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിന് മുന്‍പ് അവരെ ഇയാള്‍ മദ്യം കഴിപ്പിട്ടുണ്ട്. മരണകാരണം വേറൊന്നുമല്ലെന്നും സ്വാമി പറഞ്ഞു.

ദാവൂദ് ബന്ധം

ദാവൂദ് ബന്ധം

ബോളിവുഡ് നടന്‍മാരും നടിമാരും വിശുദ്ധരല്ല. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ഇവരില്‍ പലരുമായി ബന്ധമുണ്ട്. ശ്രീദേവിക്കും ബന്ധമുള്ളതായി സംശയമുണ്ട്. മരണകാരണം ദാവൂദാണെന്ന് വരെ സംശയിക്കാം. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും സ്വാമി പറഞ്ഞു.

തസ്ലീമ നസ്രിന്‍

തസ്ലീമ നസ്രിന്‍

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എഴുത്തുകാരി തസ്ലീമ നസ്രിനും വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമുള്ളവര്‍ ഒരിക്കലും ബാത്ത്ടബ്ബില്‍ വഴുതി വീഴില്ലെന്നും അതില്‍ തന്നെ ദുരൂഹതയുണ്ടെന്നും നസ്രിന്‍ പറഞ്ഞു. ഇത് ശ്രീദേവിയുടെ ആരാധകരില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു.

ബോണിയുടെ മൊഴി

ബോണിയുടെ മൊഴി

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴി ബര്‍ ദുബായ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്താണ് ബോണി പറഞ്ഞതെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. മൊഴി രേഖപ്പെടുത്തിയ ശേഷം ബോണി ഇപ്പോള്‍ ഹോട്ടല്‍ മുറിയിലാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു. ബാത്ത്ടബ്ബില്‍ ബോധരഹിതയായി ശ്രീദേവി കിടക്കുന്നതാണ് കണ്ടതെന്നാണ് റിപ്പോര്‍ട്ട്.

ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്... ഞെട്ടിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ട്; റീ പോസ്റ്റുമോർട്ടം?ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്... ഞെട്ടിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ട്; റീ പോസ്റ്റുമോർട്ടം?

പരസ്പരം പരിഹാസവുമായി രാഹുൽ ഗാന്ധിയും അമിത് ഷായും; കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു...പരസ്പരം പരിഹാസവുമായി രാഹുൽ ഗാന്ധിയും അമിത് ഷായും; കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു...

മകനെ കൊന്നവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം! ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയിൽ...മകനെ കൊന്നവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം! ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയിൽ...

English summary
subramanian swamy raises questions over sridevi death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X