കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ കൊലപാതകം: ശശി തരൂരിന് നുണപരിശോധന?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയേക്കുന്നെ് റിപ്പോര്‍ട്ട്. സുനന്ദ കൊലപാതകക്കേസിലെ കൂടുതല്‍ കാര്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതിന് നുണപരിശോധന ആവശ്യമായി വന്നേക്കും എന്നാണ് ദില്ലി പോലീസ് കരുതുന്നത്.

അതേസമയം ദില്ലി പോലീസ് ആവശ്യപ്പെട്ടാനും നുണപരിശോധനയ്ക്ക് ശശി തരൂര്‍ വിധേയനാകേണ്ട കാര്യമില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ഈ ആവശ്യം നിരാകരിക്കാവുന്നതേയുള്ളൂ. അത് മാത്രമല്ല, നുണപരിശോധനയിലെ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ തെളിവായി സ്വീകരിക്കുകയുമില്ല. എന്നാല്‍ നുണപരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ കിട്ടിയാല്‍ അന്വേഷണസംഘത്തിന് അത് ഉപയോഗിക്കാം.

shashi-tharoor

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ശശി തരൂരിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ തരൂര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ നുണപരിശോധനയിലും ആവര്‍ത്തിക്കുക എന്നതാകും പോലീസിന് അറിയാനുണ്ടാകുക. കേസില്‍ ഏത് തരത്തിലുള്ള സഹകരണത്തിനും താന്‍ തയ്യാറാണ് എന്നാണ് ശശി തരൂരിന്റെ നിലപാട്. എന്നാല്‍ നുണപരിശോധനയ്ക്ക് തരൂര്‍ തയ്യാറാകുമോ എന്ന കാര്യം വ്യക്തമല്ല.

നേരത്തെ ഈ കേസില്‍ ശശി തരൂരിന്റെ സുഹൃത്തായ സഞ്ജയ് ധവാന്‍, ഡ്രൈവറായ ബജ്‌റംഗി, നരൈന്‍ സിംഗ് എന്നിവരെ നുണ പരിധോധനയ്ക്ക് വിധേയരാക്കാന്‍ ദില്ലി കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു. സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ട ദിവസം ഹോട്ടല്‍ ലീല പാലസില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍ മൂന്ന് പേരും.

English summary
The Delhi police may ask Shashi Tharoor to undergo a polygraph or lie detector tes. Sources say that if the need be they may request him to undergo a polygraph test in connection with the Sunanda Pushkar case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X