സുനന്ദയുടേത് കൊലപാതകം!!!തരൂരിനെ ലക്ഷ്യമിട്ട് സ്വാമി!!!റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയുടെ നിർദേശം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു ഡൽഹി ഹൈക്കോടതി. മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡൽഹി പോലീസിനാണ് ഹൈക്കോടതിയുടെ നിർദേശം.

സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടി കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ കോടതിയെ സമീപിച്ചിരുന്നത്.

തരൂരിനെതിര സ്വാമി

തരൂരിനെതിര സ്വാമി

സുനന്ദ പുഷ്കറിന്റേത് കൊലപാതകമാണെന്ന്​ വ്യക്​തമാണെന്നും അന്വേഷണത്തിൽ നിന്ന്​ രക്ഷനേടാൻ ശശിതരൂർ ബി.ജെ.പിക്കാ ബി.ജെ.പിക്കാരായ ചിലരിൽ നിന്നു തന്നെ സഹായം തേടിയിട്ടുണ്ടെന്നും സുബ്രഹ്മണ്യ സ്വാമി കോടതിയിൽ അറിയിച്ചിരുന്നു.

മുന്നര വർഷമായുള്ള അന്വേഷണം

മുന്നര വർഷമായുള്ള അന്വേഷണം

കഴിഞ്ഞ മൂന്നര വർഷമായി സുന്ദപുഷ്കറിന്റെ മരണത്തിൽ അന്വേഷണം നടന്നു വരികയാണ്. ദില്ലി പോലീസാമ് കേസ് അന്വേഷിച്ചു വരുന്നത്. എന്നാൽ ഇതുവരെയായും ഇതുവരെ കേസിന്റെ സ്​ഥിതി വ്യക്​തമാക്കുന്ന റിപ്പോർട്ട്​ സമർപ്പിച്ചിട്ടില്ല. സുബ്രഹ്​മണ്യൻ സ്വാമി കോടതിയിൽ പറഞ്ഞു.

തരൂരിന് അനുകൂലമായി ഇടപെടൽ

തരൂരിന് അനുകൂലമായി ഇടപെടൽ

സുനന്ദ പുഷ്കറിൻരെ മരമവുമായി ബന്ധപ്പെട്ട് എംപി ശശി തരൂരിന് അനുകൂലമായാണ് രാഷ്ട്രീയ ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. ഈ പ്രശ്നത്തിൽ കേടതി ഇടപെട്ടാൽ മാത്രമേ കേസിന്റെ നിജ്ജ സ്ഥിതി വ്യക്തമാകുകയുള്ളുവെന്നും സ്വാമി അറിയിച്ചു.

സുനന്ദയുടെ മരണം

സുനന്ദയുടെ മരണം

2014 ജനുവരി 14ാം തീയതി രാത്രിയിൽ സൗത്ത് ദില്ലിയിലെ ഫൈവ്സ്റ്റാർ ഹോട്ടലിൽ വിഷം കഴിച്ച് മരിച്ച നിലയിൽ സുനന്ദയുടെ മൃതദേഹം കണ്ടെത്തിയിയത്.

പൊതു താൽപര്യ ഹർജി

പൊതു താൽപര്യ ഹർജി

സുനമന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 6 ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു.

പരാതിയെ പറ്റി ആരാഞ്ഞ് കോടതി

പരാതിയെ പറ്റി ആരാഞ്ഞ് കോടതി

തരൂർ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷപാർട്ടിയുടെ എംപിയാണെന്നും ആദ്ദേഹത്തിന് കേസിൽ സ്വാധീനം ചെലുത്താൻ കഴിയും. അതിനാലാണ് കോടതിയെ സമീപിച്ചതെന്ന് സ്വാമി പറഞ്ഞു.

English summary
The Delhi High Court on Thursday asked Delhi Police to submit a status report within three days into the ongoing probe in the death case of Sunanda Pushkar, the wife of Congress leader Shashi Tharoor.
Please Wait while comments are loading...