Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മുറിയില്‍ വീണ്ടും പരിശോധന... ദ്രാവകക്കറയും, പൊട്ടിയ ഗ്ലാസ്സും

ദില്ലി: സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഹോട്ടല്‍ മുറിയില്‍ വീണ്ടും പരിശോധന നടത്തി. മുറിയില്‍ നിന്ന് പുതിയ ചില തെളിവുകള്‍ ലഭിച്ചതായി പോലീസ് അവകാശപ്പെട്ടു.

ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ജനുവരി 17 നായിരുന്നു സംഭവം. പ്രാഥമിക പരിശോധനക്ക് ശേഷം മുറി അടച്ചിട്ടിരിക്കുകയായിരുന്നു.

Sunanda Pushkar

പോലീസും ഫോറന്‍സിക് വിദഗ്ധരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കിടക്കയിലും കാര്‍പെറ്റിലും ദ്രാവകക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എന്താണെന്ന് വ്യക്തമായിട്ടില്ല. പൊട്ടിയ ചില്ല് കഷ്ണങ്ങളും മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

എന്തായാലും സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ വഴിത്തിരിവല്‍ എത്തി നില്‍ക്കുകയാണ്. അതേ സമയം പോലീസിന്റെ ഇപ്പോഴത്തെ നടപടിയില്‍ ചില സംശയങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.

സുനന്ദ മരിച്ച സമയത്ത് മുറിയില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്ന് ഈ ദ്രാവകക്കറകളും ചില്ല് കഷ്ണങ്ങളും കണ്ടെത്തിയിരുന്നില്ല. പ്രകടമായി കാണാനാകുമായിരുന്ന ഇത്തരം തെളിവുകള്‍ എന്തുകൊണ്ടാണ് അന്ന് അവഗണിക്കപ്പെട്ടത് എന്നാണ് ചോദ്യം.

അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യയാണ് സുനന്ദ പുഷ്‌കര്‍. അതുകൊണ്ട് തന്നെ സുനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സുനന്ദയുടെ മരണത്തിന് പിന്നില്‍ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് പോലും ആരോപണം ഉയര്‍ന്നു. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും ശശി തരൂരും തമ്മിലുള്ള ബന്ധത്തെ ചൊല്ലി സുനന്ദ പരസ്യമായി പ്രതികരിച്ച് ഏറഎ നാള്‍ കഴിയും മുമ്പായിരുന്നു മരണം.

സുനന്ദ മരണപ്പെട്ട ലീല പാലസിലെ മുറി അന്നത്തെ പരിശോധനകള്‍ക്ക് ശേഷം അടച്ചതാണ്. പിന്നീട് കഴിഞ്ഞ ദിവസമാണ് തുറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+