കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ മരിച്ച ദിവസം ഹോട്ടലില്‍ മൂന്ന് വ്യാജ പാസ്‌പോര്‍ട്ടുകാര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദിവസം ദില്ലിയിലെ ഹോട്ടലില്‍ മൂന്ന് വ്യാജ പാസ്‌പോര്‍ട്ടുകാര്‍ ഉണ്ടായിരുന്നുവെന്ന് പോലീസ്. സുനന്ദ മരിക്കുന്നതിന് നാല് ദിവസം മുമ്പ് മുതലേ ഇവര്‍ അവിടെ ഉണ്ടായിരുന്നു. മരിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈവര്‍ ഹോട്ടല്‍ വിട്ടത്.

ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ 2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിദേശ പങ്കിനെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുനന്ദ മരിച്ച ദിവസം ദില്ലിയില്‍ നിന്ന് ദുബായ്, പാകിസ്താന്‍ എന്നിവിടങ്ങളിലേക്ക് വിമാനയാത്ര ചെയ്തവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

Sunanda Pushkar

ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് പേര്‍ ഈ ദിവസങ്ങളില്‍ അവിടെ തങ്ങിയതായി കണ്ടെത്തിയത്. ഹോട്ടലില്‍ നല്‍കിയ വിവരം പരിശോധിച്ചപ്പോഴാണ് മൂവരും വ്യാജ പാസ്‌പോര്‍ട്ടുമായാണ് എത്തിയതെന്ന് മനസ്സിലായത്. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി പ്രത്യേക അന്വേഷണ സംഘം ദുബായിലേക്ക് തിരിക്കും.

സുനന്ദ മരിച്ച് 10 മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറി വീണ്ടും പരിശോധിച്ചത്. അപ്പോള്‍ കിടക്ക വിരിയില്‍ ദ്രാവകക്കറയും, മുറിയില്‍ ചില്ലു കഷ്ണങ്ങളും കെണ്ടെത്തിയിരുന്നു. ഹോട്ടലില്‍ താമസിച്ചിരുന്നു വ്യാജ പാസ്‌പോര്‍ട്ടുകാര്‍ക്ക് സുനന്ദയുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

സുനന്ദയുടെ മരണത്തിന് പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് പോലും ആദ്യ ഘട്ടത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Sunanda Pushkar death probe: Police looking for 'fake' hotel guests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X