കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ കൊലപാതകികള്‍ അവശേഷിപ്പിച്ച നിര്‍ണായക തെളിവുകള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശിതരൂരിന്റെ ഭാര്യയും ബിസിനസ് പ്രമുഖയുമായ സുനന്ദപുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യയാണെന്ന് പ്രചരിച്ചിരുന്ന സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേയ്ക്ക് പൊലീസിനെ നയിച്ചത് അവരുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനയും അതോടൊപ്പം തന്നെ ചില നിര്‍ണായക തെളിവുകളുമാണ്.

സുനന്ദയുടേത് സ്വാഭാവിക മരണമല്ലെന്ന് ഉറപ്പായി. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. സുനന്ദ വിഷം കഴിച്ചതല്ലെന്നും ഒന്നുകില്‍ അവരെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിയ്ക്കുകയോ അല്ലെങ്കില്‍ വിഷം കുത്തിവയ്ക്കുകയോ ചെയ്താകാമെന്നാണ് സൂചന.

സുനന്ദയുടെ മരണത്തിന് പിന്നില്‍ ഉന്നതരാണെന്നും അന്താരാഷ്ട്ര കൊലയാളികളാണെന്നും ആരോപണം ഉയരുന്നുണ്ട്. ഏത് കൊലപാതകത്തിനും നിര്‍ണായകമായ തെളിവുകള്‍ ഉണ്ടാകുമെന്നത് പോലെ സുനന്ദയുടെ കൊലപാതകികള്‍ അവശേഷിപ്പിച്ച നിര്‍ണായക തെളിവുകള്‍ ഇതാണ്..

പൊളോണിയം

പൊളോണിയം

സുനന്ദയുടെ ശരീരത്തില്‍ ആറ് തരത്തിലുള്ള വിഷമാണ് കണ്ടെത്തിയത്. ഇതില്‍ പൊളോണിയവും ഉണ്ട്. മുന്‍പ് റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ ചാരന്‍മാരെ കൊല്ലുന്നതിനും മറ്റും ഉപയോഗിച്ചിരുന്നത് പൊളോണിയം ആണ്. ഇത്തരം വിഷത്തിന്‍റെ സാന്നിധ്യം കൊലപാതകികള്‍ വിദേശികളോ അല്ലെങ്കില്‍ കൊലപാതകത്തിന് അസൂത്രണം ചെയ്തവര്‍ക്ക് വിദേശ ബന്ധം ഉണ്ട് എന്ന സൂചനയും നല്‍കുന്നു. എന്നാല്‍ സുനന്ദയുടെ മരണത്തിന് ഇടയാക്കിയ വിഷത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്തുന്നതിനാണ് സാമ്പിളുകള്‍ വിദേശത്തേയ്ക്ക് അയക്കുന്നത്

ശരീരത്തിലെ മുറിവുകള്‍

ശരീരത്തിലെ മുറിവുകള്‍

സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ 15 മുറിവുകള്‍ നിര്‍ണായക തെളിവാണ്. ഇതില്‍ പത്താമതത്തേത് കുത്തിവച്ചതിന്റെ മുറിവാണെന്നും എയിംസ് അധികൃതര്‍ കണ്ടെത്തി.

ദ്രാവകം

ദ്രാവകം

സുനന്ദയുടെ കിടക്കയിലും കാര്‍പെറ്റിലും കണ്ടെത്തിയ ദ്രാവകത്തിന്റെ അംശം കൊലപാതകത്തെ തെളിയിക്കുന്ന നിര്‍ണായക തെളിവാണ്.കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ ഈ ദ്രാവകം പരിശോധിച്ചു.

ഗുളികകള്‍

ഗുളികകള്‍

സുനന്ദ പുഷ്‌ക്കര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ അല്‍പ്രാക്‌സ് ഗുളികയുടെ ഒഴിഞ്ഞ കവറുകള്‍ കണ്ടെത്തി

അന്താരാഷ്ട്ര ബന്ധം

അന്താരാഷ്ട്ര ബന്ധം

സുനന്ദയുടെ കൊലപാതകത്തിന് പിന്നില്‍ അന്താരഷ്ട്ര ബന്ധമുണ്ടെന്നാണ് തെളിവുകള്‍ പോലും വിരല്‍ ചൂണ്ടുന്നത്

അഞ്ജാതര്‍

അഞ്ജാതര്‍

സുനന്ദപുഷ്‌ക്കര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ മൂന്ന് വിദേശികള്‍ സംശയാസ്പദകരമായ സാഹചര്യത്തില്‍ താമസിച്ചിരുന്നതായും കണ്ടെത്തി

സിസിടിവി

സിസിടിവി

ജനവരി 17നാണ് സുനന്ദപുഷ്‌ക്കര്‍ കൊല്ലപ്പെടുന്നത് .മുന്‍നിര ഹോട്ടലായിട്ടും സുനന്ദ താമസിച്ചിരുന്ന നിലയിലെ സിസിടിവി അന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന് പിന്നിലും ദുരൂഹതയുണ്ട്

കുടലിലെ വിഷാംശം

കുടലിലെ വിഷാംശം

സുനന്ദയുടെ കുടലിലും വിഷാംശം കണ്ടെത്തിയിട്ടുണ്ട്

English summary
Crucial evidences on Sunanda Pushkar Murder case is revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X