കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണം; സിബിഐ അന്വേഷണം?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സിബിഐ അന്വേഷിച്ചേക്കുമെന്ന് സൂചന. കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം സംബന്ധിച്ച സാധ്യതകള്‍ പരിശോധിച്ച് വരികയാണ്.

സുനന്ദ പുഷ്‌കറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തലുകളാണ് കേസിന് പുതിയ മാനം നല്‍കിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പുറത്താകാതിരിക്കാന്‍ ശശി തരൂരും അപ്പോഴത്തെ കേന്ദ്ര മന്ത്രിയായിരുന്ന ഗുലാം നബി ആസാദും സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു ഡോക്ടറുടെ ആരോപണം.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ വെളിപ്പെടുത്തലിനെ തള്ളുന്ന നിലപാടാണ് എയിംസ് ആശുപത്രി അധികൃതരും കൈക്കൊണ്ടിട്ടുള്ളത്.

അസ്വാഭാവിക മരണം

അസ്വാഭാവിക മരണം

സുനന്ദ പുഷ്‌കറിന്റേത് പെട്ടെന്നുള്ള അസ്വാഭാവിക മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിലെ അസ്വാഭാവികത എന്തെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ശരീരത്തിലെ മുറിവുകള്‍

ശരീരത്തിലെ മുറിവുകള്‍

പതിനഞ്ചോളം മുറിവുകള്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ മരണകാരണമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പക്ഷേ മുറിവുകള്‍ എങ്ങനെ?

പക്ഷേ മുറിവുകള്‍ എങ്ങനെ?

സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ മരണകാരണമല്ലെല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ആ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്നകാര്യത്തില്‍ അന്വേഷണം എങ്ങും എത്തിയിട്ടില്ല.

വിഷാദ രോഗം

വിഷാദ രോഗം

സുനന്ദ വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിനുള്ള മരുന്നിന്റെ അമിത ഉപയോഗമാകാം മരണത്തിലേക്ക് വഴിവച്ചതെന്നാണ് ആന്തരീകാവയവ പരിശോധന നല്‍കുന്ന വിവരം.

വിവാദങ്ങള്‍ അവസാനിക്കുന്നില്ല

വിവാദങ്ങള്‍ അവസാനിക്കുന്നില്ല

സുനന്ദയുടെ മരണത്തില്‍ ദുരൂഹ അവസാനിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ വിവരങ്ങള്‍ നല്‍കുന്ന സൂചന. യാതൊരു പ്രകോപനവും ഇല്ലാതെ ഡോക്ടര്‍ നടത്തിയ വെളിപ്പെടുത്തല്‍ പല സംശയങ്ങളിലേക്കും വഴിതെളിയിക്കുന്നുണ്ട്.

English summary
Sunanda Pushkar's death: Centre considering CBI enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X