കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ മരിച്ചത് അമിതമായ മരുന്നുപയോഗം മൂലം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചത് അമിതമായ മരുന്ന് ഉപയോഗം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സുനന്ദയുടെ മൃതദേഹത്തില്‍ 12 മുതല്‍ 15 വരെ സ്ഥലങ്ങളില്‍ പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൃതദേഹത്തില്‍ മുഖത്തും കയ്യിലും കഴുത്തിലും ആണ് പരിക്കുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ മുറിവുകള്‍ മരണകാരണം അല്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്തായാലും സുനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ ഏറുകയാണ്.

Sunanda Autospy

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ജനുവരി 20 ന് വൈകീട്ടോടെയാണ് എയിംസ് ആശുപത്രി അധികൃതര്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദുരൂഹത നീങ്ങാത്തതിനാല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വിഷാദ രോഗത്തിനുള്ള അല്‍പ്രാക്‌സ് എന്ന മരുന്നിന്റെ മൂന്ന് സ്ട്രിപ്പുകള്‍ സുനന്ദ കഴിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഈ മരുന്നിന്റെ ഒഴിഞ്ഞ കവറുകള്‍ ഇവരുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

ജനുവരി 17 വെള്ളിയാഴ്ച രാത്രിയിലാണ് സുനന്ദയെ ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെയാണ് സുനന്ദ മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. മരുന്ന് കഴിച്ച് അബോധാവസ്ഥയില്‍ ആയിരുന്ന സുനന്ദയെ ഉടന്‍ ആസുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പെട്ടെന്നുള്ള അസ്വാഭാവിക മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ആദ്യ ദിനം പറഞ്ഞത്. ശരീരത്തിലെ മുറിവുകളുടെ കാര്യവും വ്യക്തമാക്കിയിരുന്നു.

എന്തായാലും സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുക തന്നെയാണ്.

English summary
Sunanda Pushkar, the wife of Union HRD minister Shashi Tharoor died due to "drug poisoning", said the autopsy report on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X