ജാതിവാല്‍ മുറിക്കാന്‍ പ്രചോദനമായത് സുന്ദരയ്യ; പുരാണങ്ങളിലും ലോകചരിത്രത്തിലും അറിവ്, യെച്ചൂരി തീർത്ത മാതൃക
ന്യൂഡൽഹി: ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾക്ക് വലിയ നഷ്‌ടമുണ്ടാക്കിയ വിയോഗ വാർത്തയാണ് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിൽ വച്ച് സീതാറാം യെച്ചൂരി മരണപ്പെട്ടതോടെ അവസാനിക്കുന്നത് സിപിഎമ്മിലെ ഒരു യുഗം തന്നെയാണ്. മറ്റ് സിപിഎം നേതാക്കളിൽ നിന്ന് യെച്ചൂരി വ്യത്യസ്‌തനാവുന്നത് പല കാരണങ്ങൾ കൊണ്ടാണ്, അതിലൊന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷ തന്നെയാണ്.
ഏത് ഘട്ടത്തിലും സൗമ്യത കൈവിടാതെ യെച്ചൂരി, നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ കണിശത കാട്ടിയിരുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ് കൂടിയായിരുന്നു. തെലങ്കാനയിൽ ജനിച്ചിട്ടും, ഒരു സർക്കാർ എഞ്ചിനീയറുടെയും ജീവനക്കാരിയുടെയും മകനായി ബ്രാഹ്മണ കുടുംബത്തിൽ പിറന്നുവീണിട്ടും കമ്മ്യൂണിസ്‌റ്റുകാരൻ ആവാൻ യെച്ചൂരി ഒരുങ്ങിയിറങ്ങിയതും ഈ കണിശതയും പ്രായോഗികതയും തന്ന അനുഭവ പാഠങ്ങൾ കൊണ്ട് കൂടിയാണ്.

ജാതിവാൽ മുറിച്ചുമാറ്റാൻ പ്രചോദനമായത് പി സുന്ദരയ്യ
വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി പിറന്ന സീതാറാമിന് ജാതിവാൽ നിർബന്ധം തന്നെയായിരുന്നു. എന്നാൽ ആ സാമൂഹ്യ വ്യവസ്ഥിതിയെ മനസിൽ നിന്നും പേരിൽ നിന്നും പറിച്ചുമാറ്റാൻ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളിൽ ഒരാൾ തീർത്ത മാതൃക തന്നെ മതിയായിരുന്നു യെച്ചൂരിക്ക്.
സുന്ദര രാമ റെഡ്ഡിയില്‍ നിന്ന് പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി തീർത്ത മാതൃക ഏറ്റെടുത്തുകൊണ്ടാണ് സീതാറാം യെച്ചൂരി തന്റെ ജാതിവാലിനോട് വിടപറഞ്ഞത്. ജാതിയല്ല വർഗമാണ് പ്രധാനമെന്ന കമ്മ്യൂണിസ്‌റ്റ് ചിന്താഗതിയുടെ വക്താവിന് ആ തീരുമാനം ഒട്ടും ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.
തെലങ്കാന പ്രക്ഷോഭം മാറ്റിമറിച്ച ജീവിതം
കേരളത്തിൽ നിന്നോ ബംഗാളിൽ നിന്നോ അല്ലാത്ത ആദ്യത്തെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നേട്ടം യെച്ചൂരിക്ക് സ്വന്തമായിരുന്നു. ജനിച്ചുവീണ മണ്ണായ തെലങ്കാന പ്രവർത്തന മേഖലയാക്കാൻ കഴിയാതെ യെച്ചൂരി രാജ്യതലസ്ഥാനത്തേക്ക് കൂടുമാറിയതിന് പിന്നിലും ഒരു കാരണമുണ്ടായിരുന്നു. നമുക്കെല്ലാം അറിയുന്നത് പോലെ അറുപതുകളുടെ അവസാനമാണ് തെലങ്കാന പ്രക്ഷോഭം ആഞ്ഞടിച്ചത്.
1969ലെ തെലങ്കാന പ്രക്ഷോഭം തന്നെയാണ് സീതാറാം യെച്ചൂരിയെ ഡൽഹിയിലേക്ക് പറിച്ചു നട്ടതും. അന്ന് ഡൽഹിയിലേക്ക് കൂടുമാറിയ അദ്ദേഹം പഠനവും ഉപരിപഠനവും അവിടെ തന്നെ പൂർത്തിയാക്കി. പിന്നീട് തന്റെ കർമ്മ മണ്ഡലമായി അവിടം തിരഞ്ഞെടുക്കുകയും ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് വരെയുള്ള പദവികൾ വഹിക്കുകയും ചെയ്‌തു, തെലങ്കാന പ്രക്ഷോഭത്തിന് നന്ദി.
ഹിന്ദു പുരാണങ്ങളിലും ലോക ചരിത്രത്തിലും അഗാധമായ അറിവ്
സീതാറാം യെച്ചൂരി എന്ന രാഷ്ട്രീയ നേതാവിനെ അറിയുന്നത് പോലെ അധികം കൊണ്ടാടപ്പെടാത്ത ഒരു കാര്യമാണ് സീതാറാം യെച്ചൂരിയുടെ പഠനമികവും ആഴത്തിലുള്ള അറിവും. ഡൽഹിയിലെ സെന്റ് സ്‌റ്റീഫൻ കോളേജിലെ പഠനം അദ്ദേഹത്തിലെ വിപ്ലവകാരിയെ തട്ടിയുണർത്തിയെങ്കിൽ ജെഎൻയു തന്നെയായിരുന്നു യെച്ചൂരിയിലെ കമ്മ്യൂണിസ്‌റ്റുകാരനെ വാർത്തെടുത്തത്.
ഇതിലുപരി ഹിന്ദു പുരാണങ്ങളിലും ലോക ചരിത്രത്തിലുമൊക്കെ അതീവ താൽപരനും ആഴത്തിലുള്ള അറിവുള്ള ആളുമായിരുന്നു സീതാറാം യെച്ചൂരി. ഈ അറിവും തന്റെ പഠന മികവും തന്നെയാണ് പാർലമെന്ററികാര്യ രംഗത്ത് ഏറ്റവും മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കിയ ഘടകങ്ങൾ. ഇത്തരത്തിൽ സീതാറാം യെച്ചൂരി മികച്ച തെളിയിച്ച മേഖലകൾ ഒട്ടേറെയാണ്. അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്‌ടമാവുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications