കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ്: വ്യത്യസ്ത അഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്: അറോറ

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പാരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ കമ്മീഷന്‍ അംഗം അശോക് ലാവോസ എതിര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രംഗത്ത്. കമ്മിഷനിലെ എല്ലാം അംഗങ്ങള്‍ക്കും ഒരോ അഭിപ്രായമുണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്ന് അറോറ വ്യക്തമാക്കി.

<strong>മോദി എന്ന വിഗ്രഹത്തെ ഉടച്ച് നിശിപ്പിക്കുന്ന ആസൂത്രിതമായ പദ്ധതിയാണ് നടക്കുന്നത്: സനല്‍ കുമാര്‍</strong>മോദി എന്ന വിഗ്രഹത്തെ ഉടച്ച് നിശിപ്പിക്കുന്ന ആസൂത്രിതമായ പദ്ധതിയാണ് നടക്കുന്നത്: സനല്‍ കുമാര്‍

കമ്മിഷന്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യം അനവസരിത്തിലുള്ളതാണെന്നും അറോറ കൂട്ടിച്ചേര്‍ത്തു.

sunil-arora

<strong> 3 ല്‍ നിന്ന് കുതിച്ചുയരാന്‍ കോണ്‍ഗ്രസ്; പിടിച്ചു നില്‍ക്കാന്‍ ബിജെപി, വെല്ലുവിളിയായി എസ്പി-ബിഎസ്പി</strong> 3 ല്‍ നിന്ന് കുതിച്ചുയരാന്‍ കോണ്‍ഗ്രസ്; പിടിച്ചു നില്‍ക്കാന്‍ ബിജെപി, വെല്ലുവിളിയായി എസ്പി-ബിഎസ്പി

കമീഷന്‍റെ ഉത്തരവുകളിൽ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തിനാൽ യോഗങ്ങളിൽ നിന്ന്​ വിട്ടു നിൽക്കാൻ താൻ നിർബന്ധിതാനായിരിക്കുകയാണെന്ന്​ ലവാസ തെരഞ്ഞെടുപ്പ്​ കമീഷണർക്ക് ​എഴുതിയ കത്തിൽ പറഞ്ഞിരുന്നു. വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ തയ്യാറാകാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ യോഗങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

<strong>കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍</strong>കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍

മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയിതിന് ശേഷം നടന്ന കമ്മീഷന്‍ യോഗങ്ങളിലൊന്നും അശോക് ലവാസ പങ്കെടുത്തിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുന്‍ അറോറയെ കൂടെ ലവാസയടക്കം രണ്ട് കമ്മിഷ്ണര്‍മാരാണ് ഉള്ളത്.

English summary
Sunil Arora on responded to EC Ashok Lavasa's purported letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X