ഹാദിയ കേസ്; താത്കാലിക വിജയം ഹാദിയയുടെ പിതാവിനോ?

 • Posted By:
Subscribe to Oneindia Malayalam

ദില്ലി: വൈക്കം സ്വദേശിയായ അഖില ഹാദിയയുടെ കേസില്‍ സുപ്രീംകോടതി നിര്‍ണായക തീരുമാനമെടുത്തതോടെ താത്കാലിക വിജയം ഹാദിയയുടെ പിതാവിനെന്ന് വിലയിരുത്തല്‍. ഹാദിയയുടെ സംരക്ഷണ വിഷയത്തില്‍ നേരത്തെതന്നെ പിതാവ് അശോകന്‍ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തീരാവേദനകള്‍ക്ക് അറുതി, തൊടുപുഴ വാസന്തി ഓര്‍മയായി... വിട പറഞ്ഞത് 70-80 കളിലെ തിരക്കേറിയ നടി

മകളെ ഭര്‍ത്താവിനൊപ്പം അയക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ സംരക്ഷണത്തിലോ കോടതി നിര്‍ദ്ദേശത്തില്‍ മറ്റൊരാളുടെ സംരക്ഷണയിലോ ഹാദിയ കഴിയുന്നതില്‍ എതിര്‍പ്പില്ലെന്നും അശോകന്‍ പറഞ്ഞിരുന്നു. ഹാദിയയെ സേലം കോളേജിലെ ഡീനിന്റെ ചുമതലയില്‍ താമസിക്കാന്‍ കോടതി അനുവദിച്ചതോടെ അശോകന്റെ ആഗ്രഹം നടപ്പാവുകയും ചെയ്തു.

hadiya

മാത്രമല്ല, ഹാദിയ വിഷയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് അവരുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയ വിധി. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഹൈക്കോടതിയുടെ വിശ്വാസ്യതയെപ്പോലും ചിലര്‍ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

cmsvideo
  നിയമ പോരാട്ടത്തില്‍ വിജയിച്ചത് താനെന്ന് ഹാദിയയുടെ പിതാവ് | Oneindia Malayalam

  കേസില്‍ കൂടുതല്‍ വാദം ജനുവരിയില്‍ നടക്കാനിരിക്കുകയാണ്. ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ ഉന്നയിച്ച വാദങ്ങളൊന്നും കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഷഫീന്‍ ജഹാന്റെ ഐഎസ് ബന്ധം ഉള്‍പ്പെടെ കോടതിയില്‍ ആരോപിക്കപ്പെട്ടതോടെ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങളും വാദങ്ങളും മാസങ്ങളോളം നീളുമെന്നുറപ്പായി.

  English summary
  supreme court allows hadiya to resume studies

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്