കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിനേഷന്റെ മുഴുവൻ കണക്കുകളും സമർപ്പിക്കണം, കേന്ദ്ര സർക്കാരിനോട് കടുപ്പിച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് 32 പേജുളള ഉത്തരവില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നയത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്. രാജ്യത്ത് 18നും 44നും ഇടയില്‍ ്പ്രായമുളളവര്‍ പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കണം എന്നുളള നയം വിവേകരഹിതവും ഏകപക്ഷീയവും വിവേചനപരവും ആണെന്ന് കോടതി നിരീക്ഷിച്ചു.

കോൺഗ്രസ് അധ്യക്ഷൻ;രാഹുലിന്റെ പിന്തുണ ഈ നേതാവിന്...വിടി ഉൾപ്പെടെ യുവാക്കൾ നേതൃനിരയിലേക്ക്കോൺഗ്രസ് അധ്യക്ഷൻ;രാഹുലിന്റെ പിന്തുണ ഈ നേതാവിന്...വിടി ഉൾപ്പെടെ യുവാക്കൾ നേതൃനിരയിലേക്ക്

രാജ്യത്ത് വാക്‌സിനേഷന് ആദ്യ മൂന്ന് ഘട്ടത്തില്‍ അര്‍ഹരായിരുന്ന ആളുകളുടെ എണ്ണവും അവരില്‍ എത്ര പേര്‍ ഒരു ഡോസോ രണ്ട് ഡോസൊ വാക്‌സിന്‍ സ്വീകരിച്ചു എന്ന കണക്കും വിശദമായി ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും എത്ര പേര്‍ വാക്‌സിന്‍ സ്വീകരിച്ചു എന്നതിന്റെ വിവരങ്ങളും നല്‍കണം. മാത്രമല്ല ഇന്ന് വരെ കേന്ദ്ര കൊവിഡ് വാക്‌സിന്‍ വാങ്ങിയതിന്റെ കണക്കുകളും കോടതിക്ക് മുന്‍പില്‍ ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

sc

കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, റഷ്യയുടെ സ്പുട്‌നിക് v എന്നീ വാക്‌സിനുകള്‍ ആണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ഈ മൂന്ന് വാക്‌സിനുകളും വാങ്ങുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ ഓര്‍ഡര്‍ നല്‍കി എന്നതിന്റെ തിയ്യതികള്‍ കോടതിയെ അറിയിക്കണം. ഓരോ തീയ്യതിയിലും എത്ര വാക്‌സിന് ഓര്‍ഡര്‍ നല്‍കി എന്നതും വിതരണത്തിന് എപ്പോള്‍ തയ്യാറായി എന്നും കോടതിയെ അറിയിക്കാനാണ് നിര്‍ദേശം. ബാക്കിയുളള ആളുകള്‍ക്ക് എങ്ങനെ, എപ്പോള്‍ വാക്‌സിനേഷന്‍ നടത്തും എന്നും അറിയിക്കണം.

'അടുത്ത ഇന്നിങ്ങ്സ് എവിടെ തുടങ്ങണം എപ്പോള്‍ തുടങ്ങണം എന്ന ആലോചനയായിരിക്കും ചെന്നിത്തല''അടുത്ത ഇന്നിങ്ങ്സ് എവിടെ തുടങ്ങണം എപ്പോള്‍ തുടങ്ങണം എന്ന ആലോചനയായിരിക്കും ചെന്നിത്തല'

കേന്ദ്ര ബജറ്റില്‍ കൊവിഡ് പ്രതിരോധത്തിന് നീക്കി വെച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഈ പണം 18-44 പ്രായപരിധിയിലുളള ആളുകള്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ നടത്താന്‍ ഉപയോഗിച്ച് കൂടേ എന്നും കോടതി ആരാഞ്ഞു. മൂന്നാം കൊവിഡ് തരംഗം പ്രതീക്ഷിക്കുന്ന സാഹച്യത്തില്‍ സ്വീകരിച്ച മുന്‍കരുതലുകളെ കുറിച്ചും കേന്ദ്രം അറിയിക്കണം. രണ്ടാഴ്ചത്തെ സമയമാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.

Recommended Video

cmsvideo
High court questioning central's vaccine policy

English summary
Supreme Court asked Central Government to submit all data related to Covid vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X