Get Updates
Get notified of breaking news, exclusive insights, and must-see stories!

എഫ്‌ഐആര്‍ ഇനി 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍; സുപ്രീം കോടതി ഉത്തരവ്

ദില്ലി: എഫ്‌ഐആര്‍ ഇനി വെബ്‌സൈറ്റില്‍ ലഭ്യമാകും. കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കണമെന്ന് സുപ്രീംകോടതി. എല്ലാ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് ശൃംഖല ദുര്‍ബലമായ പ്രദേശങ്ങളില്‍ പെടുന്ന സംസ്ഥാനങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ അപ് ലോഡ് ചെയ്തിരിക്കണം. സ്ത്രീകളള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗീക അതിക്രമക്കേസുകള്‍, നുഴഞ്ഞു കയറ്റം പോലുള്ള തന്ത്ര പ്രധാന കേസുകളിലെ എഫ്‌ഐആര്‍ അപ് ലോഡ് ചെയ്യുന്നതില്‍ പോലീസ് അധികാരികള്‍ക്ക് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെതാണ് ഉത്തരവ്.

Supreme Court

ഇന്ത്യന്‍ യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ ഈ കേസ് പരിഗണിച്ചപ്പോള്‍ 48 മണിക്കൂറായിരുന്നു സമയപരിധിയായി കോടതി ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ ഇത് പിന്നീട് 24 മണിക്കൂറായി ചുരുക്കുകയായിരുന്നു. തങ്ങള്‍ക്ക് എതിരായ എഫ്‌ഐആര്‍ നെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടില്ല എന്ന ന്യായം ഉന്നയിച്ച് കുറ്റാരോപിതര്‍ അതിന്റെ ആനുകൂല്യം നേടാന്‍ ഇടവരരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കോടതി ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+