Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനക്കേസുകളില്‍ രണ്ട് വിരല്‍ പരിശോധന പാടില്ല, കടുപ്പിച്ച് സുപ്രീം കോടതി

ദില്ലി: പീഡനക്കേസുകളില്‍ രണ്ട് വിരല്‍ പരിശോധന പാടില്ലെന്ന് സുപ്രീം കോടതി. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ രണ്ട് വിരല്‍ പരിശോധനയ്ക്ക് ആരെങ്കിലും വിധേയമാക്കിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സജീവമായ ലൈംഗിക ജീവിതമുളള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതാകാന്‍ സാധ്യതയില്ല എന്നുളള തെറ്റായ ധാരണയുടെ പുറത്താണ് ഇത്തരം പരിശോധനകള്‍ നടക്കുന്നത് എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ച് പറഞ്ഞു.

കുറ്റാരോപിതന്‍ പരാതിക്കാരിയെ പീഡിപ്പിച്ചോ എന്നതിന് സ്ത്രീയുടെ ലൈംഗിക ജീവിത ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അവരുടെ ലൈംഗിക ജീവിതം സജീവമായിരുന്നു എന്ന കാരണം കൊണ്ട് മാത്രം അവര്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നതിനെ വിശ്വാസത്തിലെടുക്കാനാകില്ല എന്ന് പറയുന്നത് പുരുഷാധിപത്യപരവും സ്ത്രീ വിരുദ്ധവും ആണ് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

sc

പീഡനക്കേസില്‍ വിചാരണ കോടതി വിധി തളളിയ തെലങ്കാന ഹൈക്കോടതി വിധിക്ക് എതിരെയുളള അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. ഒരു പീഡനക്കേസ് ഇരയെ സംബന്ധിച്ചിടത്തോളം രണ്ട് വിരല്‍ പരിശോധന എന്നത് വളരെ ക്രൂരമായ അനുഭവം ആണ്. പീഡനത്തിന് ഇരയായ സ്ത്രീയെ വീണ്ടും ഇരയാക്കുന്നതും മാനസിക ആഘാതമുണ്ടാക്കുന്നതുമാണ് ഈ പരിശോധന. മാത്രമല്ല സ്ത്രീയുടെ അന്തസ്സിന് കളങ്കം ചാര്‍ത്തുന്നതുമാണിത്. അതുകൊണ്ട് തന്നെ രണ്ട് വിരല്‍ പരിശോധന നടത്തേണ്ടതില്ല, സുപ്രീം കോടതി പറഞ്ഞു.

ഇന്ത്യന്‍ തെളിവ് നിയമത്തില്‍ 53എ വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നതിന് വേണ്ടി 2013ല്‍ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശമുണ്ടായിട്ടും ഇന്നും ഇത്തരം പരിശോധന തുടരുകയാണ്. ഈ പരിശോധനയ്ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. പീഡന ആരോപണത്തെ ഈ പരിശോധന ശരി വെക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+