ലിംഗ നിര്‍ണ്ണയം: സുപ്രീം കോടതി വിധി ഗൂഗിളിനെയും യാഹുവിനേയും കുരുക്കുന്നതെങ്ങനെ!!!
ദില്ലി: ലിംഗനിര്‍ണ്ണയം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ
സെര്‍ച്ച് എന്‍ജിനുകള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണ്ണയം നടത്തുന്നതിനെതിരെയുള്ള നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ എന്നീ സെര്‍ച്ച് എന്‍ജിനുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഗര്‍ഭസ്ഥ ശിശുവിന്റ ലിംഗനിര്‍ണ്ണയം നടത്തുന്ന വെബ്ബ്‌സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവ സെര്‍ച്ച് എന്‍ജിനില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് കോടതി മുമ്പോട്ടുവയ്ക്കുന്ന ആവശ്യം. ചൂഷണം തടയുന്നതിനായി കേന്ദ്രത്തോട് ഉടന്‍ ധാരണാ പത്രം തയ്യാറാക്കാനും കോടതി ആവശ്യപ്പെട്ടു.
ലിംഗ നിര്‍ണ്ണയ കിറ്റുകള്‍, ലിഗനിര്‍ണ്ണയ ക്ലിനിക്കുകള്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം സംബന്ധിച്ച പരസ്യങ്ങള്‍ എന്നിവ നിരോധിക്കണമെന്നും ഇതിനായി കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാബു മാത്യു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതി നിര്‍ദ്ദേശം. പ്രശ്‌നപരിഹാരത്തിനായി ഹര്‍ജിക്കാരനും പ്രമുഖ സെര്‍ച്ചിന്‍ എന്‍ജിന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. നിയമം ലംഘിക്കുന്ന സെര്‍ച്ച് എന്‍ജിനുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കുന്നു.

ലിംഗനിര്‍ണ്ണയത്തെ പിന്തുണക്കുന്ന ലിങ്കുകളും പരസ്യങ്ങളും സെര്‍ച്ച് എന്‍ജിനുകളില്‍ സജീവമാണെന്നും നിയമവിരുദ്ധമായ ഈ നടപടി നിര്‍ത്തലാക്കണമെന്നുമാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ജൂലൈ 27ന് കേസില്‍ വാദം കേള്‍ക്കും.












Click it and Unblock the Notifications