കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലോക് വര്‍മയുടെ സ്ഥാനമാറ്റം; വാദം കേള്‍ക്കല്‍ അടുത്തമാസത്തേക്ക് മാറ്റി, ആരോപണങ്ങളുമായി വര്‍മ

Google Oneindia Malayalam News

ദില്ലി: സിബിഐ ഡയറക്ടറുടെ ചുമതലയില്‍ നിന്ന് അലോക് വര്‍മയെ മാറ്റിയ നടപടിയില്‍ വാദം കേള്‍ക്കല്‍ അടുത്തമാസം ഇരുപതിലേക്ക് മാറ്റി. അലോക് വര്‍മയെ മാറ്റിയ നടപടിയും അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളില്‍ സിവിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മറുപടിയും കോടതി ഇന്ന് പരിഗണിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

<strong>രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി</strong>രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി

അലോക് വര്‍മയ്ക്ക് ഡറയറക്ടര്‍ സ്ഥാനം തിരിച്ചു ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന് കോടതി വിധിച്ചാല്‍ കേന്ദ്രസര്‍ക്കാറിന് അത് വലിയ തിരിച്ചടിയാവും. നേരത്തെ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ ആയിരുന്ന രാകേഷ് അസ്താന അലോക് വര്‍മ്മയ്ക്ക് എതിരെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്‍മേല്‍ സിവിസി നടത്തിയ അന്വേഷണത്തില്‍ ഡയറക്ടര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.

alok-verma

റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മയ്ക്ക് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്. സിവിസി റിപ്പോര്‍ട്ടിന്‍മേലുള്ള തന്റെ മറുപടി അലോക് വര്‍മ്മ ഇന്നലെ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇതും കൂടി പരിശോധിച്ച ശേഷമാകും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുക്കുക.

<strong>വാദവും പ്രതിവാദവും; ഒമ്പതര മണിക്കൂര്‍ ചൂടേറിയ ചര്‍ച്ച; കേന്ദ്രത്തിന് വേണ്ടി വാദിച്ച് ഗുരുമൂര്‍ത്തി</strong>വാദവും പ്രതിവാദവും; ഒമ്പതര മണിക്കൂര്‍ ചൂടേറിയ ചര്‍ച്ച; കേന്ദ്രത്തിന് വേണ്ടി വാദിച്ച് ഗുരുമൂര്‍ത്തി

അതേസമയം കാലിത്തീറ്റ കുംഭകോണത്തില്‍ ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ കുടുക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസടക്കം ഇടപെട്ടുവെന്ന അലോക് വര്‍മ്മയുടെ ആരോപണം കേന്ദ്രത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും ബിജെപി നേതാവ് സുശീല്‍ മോദിയും ഇടപെട്ടെന്നായിരുന്നു അലോക് വര്‍മയുടെ ആരോപണം.

English summary
SC to hear Alok Verma’s response to CVC findings on graft charges levelled by Rakesh Asthana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X