കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികള്‍ ലൈവ് സ്ട്രീമിങ്, ആദ്യം പരിഗണിച്ചത് ഈ ഹര്‍ജി

Google Oneindia Malayalam News

ന്യൂദല്‍ഹി: സുപ്രീംകോടതി നടപടിക്രമങ്ങള്‍ ആദ്യമായി തത്സമയം സംപ്രേഷണം ചെയ്തു. വിരമിക്കല്‍ ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവാണ് തത്സമയം സംപ്രേഷണം ചെയ്തത്.

20 ഓളം കേസുകളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നതും വിധിന്യായങ്ങളും ആദ്യമായി സ്ട്രീം ചെയ്യും. എന്‍ ഐ സി (നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍) വെബ്കാസ്റ്റ് പോര്‍ട്ടലിലൂടെ ആണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരുന്നു.

vcd

ഈ പ്ലാറ്റ്‌ഫോം ഭാവിയില്‍ ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും കൂടി ഉപയോഗിക്കാം. നിലവില്‍ ചില ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. സുപ്രീംകോടതി നടപടികള്‍ തത്സമയം കാണിക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, നിയമ വിദ്യാര്‍ത്ഥി സ്വപ്‌നില്‍ ത്രിപാഠി എന്നിവരാണ് ആദ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ എത്തിയത്.

'പോകുന്നത് ദല്‍ഹിയിലേക്കാണ്.. സൂക്ഷിച്ചോ എന്നായിരുന്നു എനിക്ക് കിട്ടിയ മുന്നറിയിപ്പ്'; എന്‍വി രമണ'പോകുന്നത് ദല്‍ഹിയിലേക്കാണ്.. സൂക്ഷിച്ചോ എന്നായിരുന്നു എനിക്ക് കിട്ടിയ മുന്നറിയിപ്പ്'; എന്‍വി രമണ

2018 സെപ്തംബറില്‍ സുപ്രീംകോടതി ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകള്‍ തത്സമയം കാണിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. നാലാഴ്ചക്ക് ശേഷം ഹര്‍ജി പരിഗണിക്കും.

 തകര്‍ന്ന റോഡ് ശരിയാക്കാന്‍ റിയാസിന്റെ ഇടപെടല്‍; അഭിനന്ദിച്ച് ലഡുവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ റിയാസിന്റെ ഇടപെടല്‍; അഭിനന്ദിച്ച് ലഡുവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍

സര്‍വകക്ഷിയോഗം വിളിക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം ഇത് സൗജന്യങ്ങളല്ലെന്നും പൊതുജനങ്ങള്‍ക്കുള്ള ക്ഷേമ നടപടികളാണെന്നും പല രാഷ്ട്രീയ പാര്‍ട്ടികളും വാദിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി വിഷയം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ഹര്‍ജിയില്‍ നിര്‍ദേശിച്ചു. വിരമിക്കുന്ന വ്യക്തിക്കോ വിരമിക്കാന്‍ പോകുന്ന വ്യക്തിക്കോ ഈ രാജ്യത്ത് ഒരു വിലയുമില്ല, അതാണ് പ്രശ്നമെന്ന് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

സമിതിയുടെ അധ്യക്ഷന്‍ ആരെന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നും ബെഞ്ച് നിരീക്ഷിച്ചു. 'ആത്യന്തികമായി വാഗ്ദാനങ്ങള്‍ നല്‍കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ്, വ്യക്തികളല്ല. ഞാന്‍ മത്സരിച്ചാല്‍ എനിക്ക് പത്ത് വോട്ട് പോലും ലഭിച്ചേക്കില്ല,' ചീഫ് ജസ്റ്റിസ് പറഞ്ഞു.

English summary
Supreme Court hearings - and judgments - on some 20 cases will be streamed for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X