കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍വേട്ട കേസില്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വിട്ട് കേസുകള്‍ ഒഴിയുന്നില്ല. മദ്യപിച്ചു വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസ് നിലനില്‍ക്കെ, 1998 ലെ മാന്‍ വേട്ട കേസില്‍ സുപ്രീം കോടതി സല്‍മാന്‍ ഖാന്‍ നോട്ടീസ് അയച്ചു.

ചിങ്കാര മാനുകളെ (കറുത്ത കലമാന്‍) വെടിവെച്ചു കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ സ്‌റ്റേ ചെയ്തതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

salman-khan

രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എസ് ജെ മുഖോപാധ്യയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസയച്ചത്. വന്യജീവി സംരക്ഷണ നിയമത്തിലെ 51മത് വകുപ്പ് പ്രകാരമാണ് സല്‍മാനെതിരെ കുറ്റം ചുമത്തിയത്. ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

1998- ല്‍ 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സല്‍മാന്‍ മാന്‍വേട്ട നടത്തിയത്. കൂടെയുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, താബു, സോനാലി ബന്ദ്രേ, നീലം എന്നിവര്‍ക്കെതിരെ പ്രേരണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ 1998 ലും 2007 ലും കുറച്ച് കാലം ജോദ്പ്പൂരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 2006 ല്‍ ആണ് രാജസ്ഥാന്‍ കോടതി അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചത്.

English summary
The Supreme Court has issued notice to actor Salman Khan in the 1998 killing of two Chinkara deer and a black buck during a film shooting in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X