കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകലാശാലകളിലെ ജാതിവിവേചനം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

  • By S Swetha
Google Oneindia Malayalam News

ചെന്നൈ: രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിലനില്‍ക്കുന്ന ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാര്‍, യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍, നാഷ്ണല്‍ അസസ്സ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കി. പഠിച്ചിരുന്ന കാമ്പസുകളിലെ ജാതി വിവേചനം മൂലം ജീവിതം അവസാനിപ്പിച്ച രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ഡോ. പായല്‍ തദ്‌വിയുടെ അമ്മ അബേദ സലീം തദ്‌വി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

സോണിയയും രാഹുലും അവരോട് മാപ്പുപറയണം... ശിവരാജ് സിംഗിന്റെ ആവശ്യം ഇങ്ങനെ, കാരണം ഇതാണ്സോണിയയും രാഹുലും അവരോട് മാപ്പുപറയണം... ശിവരാജ് സിംഗിന്റെ ആവശ്യം ഇങ്ങനെ, കാരണം ഇതാണ്

ജസ്റ്റിസ് എന്‍ വി രമണ, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജാതി വിവേചനം നിരീക്ഷിക്കാന്‍ രാജ്യത്തെ 288 സര്‍വകലാശാലകളില്‍ ഇക്വിറ്റി കമ്മീഷണര്‍മാരെ നിയമിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് കോടതിയെ അറിയിച്ചു.

supremecourt2-1

കാമ്പസുകളില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പതിവാണെന്നും ദലിത്, ആദിവാസി വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ഹരജിയില്‍ പറയുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചന സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാലകള്‍ വിസമ്മതിച്ചു. അത്തരം കൃത്യങ്ങൡ ഉള്‍പ്പെട്ട കുറ്റവാളികള്‍ ഒന്നിലധികം സംഭവങ്ങളില്‍ പങ്കാളികളായതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ജാതി അടിസ്ഥാനത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിവേചനത്തിന് ഉദാഹരണമാണെന്നും പരാതിയില്‍ പറയുന്നു.

സര്‍വകലാശാലകളില്‍ സംഭവിക്കുന്ന വീഴ്ചകളില്‍ യുജിസി കണ്ണടച്ചിരിക്കുകയാണെന്നും നിലവിലുള്ള ചട്ടങ്ങള്‍ നടപ്പാക്കാനും ജാതി വിവേചനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഉപേക്ഷിച്ചതായും ഹരജിക്കാര്‍ പറഞ്ഞു. ഭരണകൂടത്തിനെതിരെ പരാതികള്‍ ഉന്നയിച്ചാല്‍ പ്രതികൂല പ്രത്യാഘാതങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്നത്. നിഷ്പക്ഷമായ ഒരു സംവിധാനം ഉറപ്പാക്കുന്നതിന് എല്ലാ സര്‍വകലാശാലകള്‍ക്കും തുല്യ അവസര സെല്ലുകള്‍ സ്ഥാപിക്കാനും ദലിത്, ആദിവാസി സമുദായങ്ങളിലെ അംഗങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താനും സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഹരജിക്കാര്‍ അഭ്യര്‍ത്ഥിച്ചു. ജാതി വിവേചനം ആരോപിച്ച് പരാതി നല്‍കുന്ന വിദ്യാര്‍ത്ഥികളെയോ സ്റ്റാഫിനെയോ ഇരയാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കോടതി ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട.്


ജാതി തിരിച്ചുള്ള വേര്‍തിരിവിനെതിരെ സ്റ്റാഫ്, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത ഓറിയന്റേഷന്‍ കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, പരിശീലനം എന്നിവ പതിവായി സംഘടിപ്പിക്കാന്‍ രണ്ട് വിദ്യാര്‍ത്ഥികളുടെയും അമ്മമാര്‍ സര്‍വകലാശാലകളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (എച്ച്ഇഐ) നിന്നും നിര്‍ദ്ദേശങ്ങള്‍ തേടി. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പരിഹരിക്കുന്നതിനായി സ്വീകരിച്ച സമ്പ്രദായങ്ങള്‍, വെബ്സൈറ്റുകള്‍ വഴി പൊതുജനങ്ങളിലേക്ക് കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

English summary
Supreme court notice to centre government on caste discrimination in universities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X