കേന്ദ്ര വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടൽ, യുക്തിരഹിതമെന്ന് സുപ്രീം കോടതി
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. കൊവിഡ് വാക്‌സിന്‍ നയം യുക്തമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്തെ 18നും 44നും ഇടയില്‍ പ്രായമുളള പൗരന്മാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ അനുവദിക്കാത്ത നയം വസ്തു നിഷ്ഠമല്ലെന്നും യുക്തിരഹിതമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വാക്‌സിന് വില ഈടാക്കാനുളള തീരുമാനം ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുളള ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. കോടതിക്ക് മൂകസാക്ഷിയായിട്ടിരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മാത്രമല്ല സൗജന്യ വാക്‌സിന്‍ വിതരണത്തിന്റെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളും അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ് മൂന്നാം തരംഗം കരുതിയിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

കൊവിഡ് മഹാമാരിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 14നു്ം 44നും ഇടയില്‍ പ്രായമുളളവര്‍ക്കും വാക്‌സിനേഷന്‍ നടത്തേണ്ടതുണ്ട്. വാക്‌സിനേഷന്‍ നല്‍കേണ്ടതിലെ മുന്‍ഗണന ശാസ്ത്രീയമായി നിശ്ചയിക്കാവുന്നതാണ്. 44 വയസ്സിന് മുകളില്‍ ഉളളവര്‍ക്ക് സൗജന്യ വാക്‌സിനും 18നും 44നും ഇടയില്‍ പ്രായം ഉളളവര്‍ക്ക് വാക്‌സിനേഷന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വിട്ട് നല്‍കുന്നത് യുക്തിരഹിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ കൂടാതെ ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നത്.
കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications