Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന് കേരളം സുപ്രീംകോടതിയില്‍; കേന്ദ്രത്തിന് നോട്ടീസ്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നു എന്ന കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. സംസ്ഥാനം പെന്‍ഷന്‍ നല്‍കാന്‍ ബുദ്ധിമുട്ടുകയാണ് എന്നും അടിയന്തരമായി വിഷയം പരിഗണിക്കണം എന്നും കേരളം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേസ് ഈ മാസം 25 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ അടക്കം ഇടപെടല്‍ തേടിയാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ 131 ാം അനുച്ഛേദം അനുസരിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായി ഇടപെടുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

supreme court

ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാ പരിധി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ നോക്കുകയാണെന്നും 57000 കോടിയോളം രൂപയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആരോപിച്ചിരുന്നു.

സ്യൂട്ട് ഹര്‍ജിയാണ് കേരളം സമര്‍പ്പിച്ചിരിക്കുന്നത്. കേരളം സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കേണ്ട വിഷയം ആണെന്ന് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് കപില്‍ സിബലിന്റെ വാദത്തോട് യോജിച്ചു. സംസ്ഥാനത്തിനായി സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയും ഹാജരായിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാനത്തിന് 26,000 കോടി രൂപയെങ്കിലും ആവശ്യമാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ വന്‍ ആഘാതം സൃഷ്ടിച്ചേക്കാം.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+