അരവിന്ദ് കെജ്രിവാളിനെതിരായ രണ്ട് കേസുകള്‍ക്ക് സ്‌റ്റേ
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരായ രണ്ട് അപകീര്‍ത്തി കേസുകള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മറ്റൊരു അഭിഭാഷകനും നല്‍കിയ പരാതിയില്‍ നിലവിലുണ്ടായിരുന്ന കേസുകളാണ് സ്‌റ്റേ ചെയ്തത്. കേസ് നീക്കിത്തരണമെന്ന കെജ് രിവാളിന്റെ അപേക്ഷയ്‌ന്മേലാണ് നടപടി.
രണ്ട് വര്‍ഷംവരെ ജയില്‍ ശിക്ഷ നല്‍കുന്ന ഐ.പി.സി 499, 500 വകുപ്പില്‍ അപകീര്‍ത്തി കേസ് കൈകാര്യം ചെയ്തതിനെ കെജ് രിവാള്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കെജ് രിവാളിന്റെ വാദം കേട്ടശേഷമാണ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി പന്ഥ് എന്നിവരടങ്ങുന്ന ബെഞ്ച് കേസുകള്‍ സ്‌റ്റേ ചെയ്യാന്‍ തീരുമാനിച്ചത്.

കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്ക്കരിക്കെതിരെ കെജ് രിവാള്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഫിബ്രുവരിയിലാണ് അദ്ദേഹം അപകീര്‍ത്തി കേസുമായി കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരില്‍ ഒരാളാണ് ഗഡ്കരി എന്നായിരുന്നു കെജ് രിവാളിന്റെ പ്രസ്താവന.
കേസില്‍ കെജ് രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജാമ്യം നേടി പുറത്തുവരാന്‍ അദ്ദേഹം വിസമ്മിച്ചത് ഏറെ ചര്‍ച്ചയാകുകയും ചെയ്തു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ മകനും കെജ് രിവാളിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസിന്റെ നടപടിയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications