ഗംഗ,യമുന നദികള്‍ക്ക് വ്യക്തിപദവി:ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Subscribe to Oneindia Malayalam

ദില്ലി: ഗംഗ,യമുന നദികള്‍ക്ക് വ്യക്തിഗത പദവി നല്‍കി ജീവനുള്ള അസ്തിത്വങ്ങളായ അംഗീകരിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഗംഗ, യമുന നദികളെ വ്യക്തികളായി പരിഗണിച്ചു കൊണ്ട് പരിശുദ്ധ നദികളായി സംരക്ഷിക്കണം എന്ന ഉത്തരവ് ഉത്തരാഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗനദിയെ ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മനുഷ്യന് ലഭിക്കുന്ന എല്ലാ പരിഗണനയും ലഭ്യമാകുമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നത്. ഗംഗക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്തിക്കൊണ്ടുള്ള ബില്ലിന്റെ കരട് രേഖ കേന്ദ്ര സര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിരുന്നു.

ganga

ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ല് തയ്യാറാക്കിയത്. ഇതു പ്രകാരം ഗംഗ നദീജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസമുണ്ടാക്കുക, നദിതടങ്ങളില്‍ കുഴികള്‍ ഉണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മ്മിക്കുക തുടങ്ങിയ പ്രവൃത്തികളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗംഗാനദി മലിനമാക്കുന്നവര്‍ക്കെതിരെ ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷലഭിക്കുന്ന വിധത്തിലുള്ള കരട് ബില്ലാണ് തയ്യാറാക്കിയത്.

English summary
Supreme Court stays Uttarakhand HC's order declaring Ganga, Yamuna a 'living entity'
Please Wait while comments are loading...